For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മാഭിമാനം കളഞ്ഞ് തുടരാൻ കഴിഞ്ഞില്ല, കമലുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഗൗതമി

  |

  വിവാഹവും വേർ പിരിയലുമെല്ലാം സിനിമ താരങ്ങൾക്കിടയിൽ നിത്യ സംഭവമാണ്. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാൽ ഇരുവരും രണ്ട് വഴിയ്ക്ക് യാത്ര ആരംഭിക്കും. എന്നാൽ ആരേയും കുറ്റം പറയാതെ പരസ്പരം അംഗീകരിച്ചു കൊണ്ടുളള ഒരു വേർ പിരിയലാകും ഇത്. മുതിർന്ന പല താരങ്ങളും വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചിട്ടുണ്ട്.

  പ്രേക്ഷകരെ ഞെട്ടിച്ച ഒരു വേർ പിരിയലായിരുന്നു നടൻ കമൽ ഹാസന്റേയും നടി ഗൗതമിയുടേയും. വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വർഷം ഇവർ ഒന്നിച്ച് താമസിച്ചതിന് ശേഷമായിരുന്നു 2016 ഒക്ടോബറിൽ വേർ പിരിഞ്ഞത്. എന്നാൽ വേർ പിരിയലിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ല . ബന്ധം വേർ പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം കാരണം തുറന്ന് പറയുകയാണ് നടി ഗൗതമി. ബ്ലോഗിലൂടെയായിരുന്നു നടിയുടെ പ്രതികരണം

  കമൽ ഹാസൻ ഗൗതമി വേർ പിരിയലിനെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം ഖണ്ഡിക്കും വിധത്തിലായിരുന്നു ഗൗതമിയുടെ വെളിപ്പെടുത്തൽ. പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നു. പിന്നീടും ആത്മാഭിമാനം കളഞ്ഞ് അവിടെ തുടരാൻ തനിയ്ക്ക് താൽ പര്യമില്ലായിരുന്നു. തുടർന്നാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഗൗതമി ബ്ലോഗിൽ കുറിച്ചു.

  2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിച്ചു. മകളും നടിയുമായ ശ്രുതി ഹാസനാണ് ബന്ധം വേർ പിരിയാൻ കാരണമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നും ഗൗതമി വെളിപ്പടുത്തി. കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്ത സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.,

  തന്റെയും കമലിന്റെയും പാതകള്‍ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗൗതമി അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താൻ നടി തയ്യാറായിരുന്നില്ല. 2016 ഒക്ടോബറിന് മുൻപ് തന്നെ ഞാനും കമലുമായി പിരിയുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു.. ഞങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ചില വ്യവസ്ഥകള്‍ തെറ്റിയതായിരുന്നു അകൽച്ചയ്ക്ക് കാരണമായത്. ഞാന്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തും. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തില്‍ കൈമാറിയ ചില മൂല്യങ്ങളാണ് എന്നെ തുടക്കത്തിൽ പിടിച്ച് നിർത്തിയത്, . ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.

  പതിനോഴാം വയസ്സിലാണ് ഗൗതമി സിനിമയിൽ എത്തുന്നത്. 1983ൽ തമിഴിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ സിനിമയിൽ സജീവമായിരുന്നു, മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ഗൗതമി. 1998 ൽ സന്ദീപ് ഭാട്ടിയയുമായി വിവാഹം കഴിഞ്ഞുവെങ്കിലും ഒരു വർഷത്തിന് ശേഷം ഡിവോഴ്സാകുകയായിരുന്നു. ആ ബന്ധത്തിൽ ഒരു മകളുണ്ട്. ഇപ്പോൾ മകൾക്കൊപ്പം സന്തോഷമായി ജീവിക്കുകയാണ് ഗൗതമി.

  Read more about: kamal haasan
  English summary
  Gautami Reveals The Real Issue With Kamal Hasaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X