»   » കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പൃഥ്വിരാജിനെ പരിഗണിച്ചതായി കേട്ടിരുന്നു. കേട്ടത് സത്യമാണ്. പൃഥ്വിയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവന്‍ മേനോന്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി.

Read Also: ഗൗതം മേനോന്റെ അടുത്ത ചിത്രത്തില്‍ ജയം രവിയ്‌ക്കൊപ്പം മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാറും

പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും ഗൗതം മേനോന്‍ പറയുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ' ഒട്രാക' എന്നാണ് ചിത്രത്തിന്റെ പേര് കന്നടയില്‍ നിന്ന് പുനീര്‍ രാജ്കുമാറും തെലുങ്കില്‍ നിന്ന് സായ് തരം തേജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

അനുഷ്‌ക ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ വായിച്ചതായും കരാറില്‍ ഒപ്പിട്ടതായും ഗൗതം മേനോന്‍ പറയുന്നു.

കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് പൃഥ്വിയ്ക്ക് യോജിച്ച കഥാപാത്രത്തെ കിട്ടിയതെന്നും ഗൗതം വാസുദേവ മേനോന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

ഫഹദിനെ നായകനാക്കിയാണ് ഗൗതം മേനോന്റെ പുതിയ ചിത്രമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ഫഹദിനെ വച്ച് പുതിയ ചിത്രം ഉടന്‍ ഉണ്ടാകുമെന്നും ഗൗതം മേനോന്‍ പറയുന്നു.

കേട്ടത് സത്യമാണ്, ബഹുഭാഷാ ചിത്രത്തില്‍ എന്തുക്കൊണ്ട് പൃഥ്വിരാജ് ഗൗതം മേനോന്‍

ചിമ്പു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചം എന്‍പത് മടിമയെടാ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം. ധനുഷ് നായകനായി എത്തുന്ന മറ്റൊരു ചിത്രവുമുണ്ട്. രണ്ട് ചിത്രങ്ങളുടെയും പണി തീര്‍ത്തിട്ടാണ് പുതിയ ചിത്രത്തിലേക്ക് കടക്കുക.

English summary
Gautham confirms doing a multilingual film!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam