ചിമ്പുവിന് പുതിയ നായികയെ കണ്ടെത്തി
ചിമ്പുവിനൊപ്പം അഭിനയിച്ചാല്‍ നടിമാര്‍ക്ക് ചീത്തപ്പേര് വീഴും എന്നൊരു ചൊല്ലുണ്ട് പൊതുവെ തമിഴകത്ത്. പക്ഷെ അതെല്ലാം വെറുതെയാണ്. സിനിമ വിജയ്ക്കുമ്പോള്‍ ചില അസൂയക്കാര്‍ പറഞ്ഞ് പരത്തുന്ന ഗോസിപ്പികളായിരിക്കാം. പക്ഷേ എല്ലാം അവിശ്വസിക്കാനും വയ്യ. നയന്‍താരയെയും ഹന്‍സികയെയും കുറിച്ചെല്ലാം വെറുതേ പറഞ്ഞ് പരത്തുമോ....എന്തായാലും അങ്ങനെ കുറച്ച് നായികമാരുണ്ട് നിലവില്‍ ചിമ്പുവിന്.
ഇനി ആ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെടുന്നത് ചിലപ്പോള്‍ ഈ യുവതാരത്തിന്റേയാവാം. ചിമ്പുവിന്റെ നായികയായി മുംബൈയില്‍ നിന്നിനൊരു യുവനടി വരുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു ഒരു പുതുമുഖത്തെ അന്വേഷിച്ച് നടന്നത്. ഒടുക്കം കണ്ടെത്തി. മുംബൈയില്‍ നിന്നൊരു സുന്ദരി, പല്ലവി.

തമിഴകത്ത് മികച്ച നടിമാരില്ലാഞ്ഞിട്ടല്ല ചിമ്പുവിനൊരു നായികയെ തിരക്കി ഗൗതം മേനോന്‍ മുംബൈ വരെ പോയത്. പേരെടുത്ത നടിമാരുമായി സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യം തന്നെ, പക്ഷെ അവര്‍ക്ക് ചിത്രത്തിന്റെ ഷെഡ്യൂളുകളിലും സമയത്തിലും ഏറെ പരിമിതികളുണ്ടാകുമെന്ന് ഗൗതം മേനോന്‍ പറയുന്നു. അങ്ങനയാണ് ഗൗതം ഒരു പുതമുഖത്തിനായുള്ള അന്വേഷണം ആരംഭിച്ചത്.
ഗൗതം പരിചയപ്പെടുത്തുന്ന പുതുമുഖമായ പല്ലവി ചുരുക്കം ചില തമിഴ് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊന്നും റിലീസ് ആയിട്ടില്ല. ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പല്ലവിയെ നായികയായി തിരഞ്ഞെടുത്തതെന്ന് ഗൗതം മേനോന്‍ പറഞ്ഞു. എന്തായാലും പുതിയ നായികയും ചിമ്പുവും തമ്മിലുള്ള കെമിസ്ട്രി കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











