ഗൗതം മേനോനൊപ്പം ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍! സിനിമ ഒരുങ്ങുന്നു! റിലീസ് ഉടന്‍

By Midhun Raj

തമിഴില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍. തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ ശ്രദ്ധേയ സിനിമകള്‍ ഗൗതം മേനോന്റെതായി കോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. നിരവധി റൊമാന്റിക്ക് ചിത്രങ്ങളും ആക്ഷന്‍ ത്രില്ലര്‍ സിനിമകളും സംവിധായകന്റെതായി തമിഴില്‍ പുറത്തിറങ്ങി.

ചിമ്പുവിനെ നായകനാക്കിയുളള അച്ഛം യെന്‍ബത് മദമയെടാ എന്ന ചിത്രമായിരുന്നു ഗൗതം മേനോന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ധനുഷ് നായകനായുളള എന്നൈ നോക്കി പായും തോട്ട. വിക്രമിന്റെ ധ്രുവനച്ചത്തിരം തുടങ്ങിയവയാണ് ഗൗതം മേനോന്റെ പുതിയ സിനിമകള്‍. ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഗൗതം മേനോന്‍ ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖറിന്റെ സിനിമയില്‍ ഗൗതം മേനോന്‍ എത്തുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദുല്‍ഖറിന്റെ പുതിയ ചിത്രം കണ്ണും കണ്ണും കൊളളയടിത്താലില്‍ ആണ് ഗൗതം മേനോന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി സംവിധായകനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമയില്‍ വളരെയധികം പ്രാധാന്യമുളള വേഷത്തിലാകും ഗൗതം മേനോന്‍ എത്തുകയെന്നാണ് അറിയുന്നത്.

കണ്ണും കണ്ണും കൊളളയടിത്താല്‍

കണ്ണും കണ്ണും കൊളളയടിത്താല്‍

നവാഗതനായ ദേസിംഗ് പെരിയസാമിയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴിലേക്ക് എത്തുന്നത്.വിജയ് ദേവരകൊണ്ടയുടെ പീലി ചൂപ്പുലു എന്ന സിനിമയിലൂടെ ശ്രദ്ധേയായ റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ഒകെ കണ്‍മണിയിലേതു പോലെയൊരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ ദുല്‍ഖറിനെന്നാണ് അറിയുന്നത്. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

സിനിമ റിലീസിന്

സിനിമ റിലീസിന്

വാലന്റൈന്‍സ് ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് ചിത്രത്തില്‍ ഡിക്യൂ വേഷമിടുന്നത്. മാസ് എലമെന്റുകള്‍ കൂടി ചേര്‍ത്തുളള കഥാപാത്രമായിരിക്കുമിതെന്ന് സംവിധായകന്‍ ഡേസിംഗ് പെരിയസാമി വൃക്തമാക്കിയിരുന്നു. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

ട്രെയിലറിനായുളള കാത്തിരിപ്പ്

ട്രെയിലറിനായുളള കാത്തിരിപ്പ്

ഡല്‍ഹി, ഗോവ,ചെന്നൈ തുടങ്ങിയവിടങ്ങളായി രുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമ റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ദുല്‍ഖറിന്റെ സിനിമയുടെതായി ഒരു കിടിലന്‍ ട്രെയിലര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയമാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.

മസാല കോഫിയുടെ സംഗീതം

മസാല കോഫിയുടെ സംഗീതം

കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫി ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കണ്ണും കണ്ണും കൊളളയടിത്താലിനു പുറമെ വാന്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുന്ന സിനിമയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X