»   » ധനുഷിന്റെ വില്ലനാകാനോ, തെറ്റായ പ്രചരണങ്ങളെന്ന് ഗൗതം മേനോന്‍

ധനുഷിന്റെ വില്ലനാകാനോ, തെറ്റായ പ്രചരണങ്ങളെന്ന് ഗൗതം മേനോന്‍

By: Sanviya
Subscribe to Filmibeat Malayalam

സംവിധായകന്‍ ഗൗതം മേനോന്‍ ഇപ്പോള്‍ പുതിയ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന യെന്നൈ നോക്കി പായും തോട്ട, ചിമ്പുവിനൊപ്പം അച്ഛം എന്‍പത് മടമൈയിട എന്നീ ചിത്രങ്ങള്‍. അതിനിടെയാണ് യെന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ വില്ലനായി ഗൗതം മേനോന്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ധനുഷിന്റെ വില്ലനായി ഗൗതം മേനോന്‍ അഭിനയിക്കുന്നില്ലെന്നും വില്ലന്‍ വേഷം അവതരിപ്പിക്കാനായി മറ്റൊരാളെ അന്വേഷിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കി. യെന്നൈ നോക്കി പായും തോട്ട ചിത്രത്തിനൊപ്പം അച്ഛം എന്‍പത് മടൈമിയിട ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം മേനോന്‍. അതുക്കൊണ്ട് തന്നെ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

gautham-vasudev

നേരത്തെ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രത്തില്‍ ഗൗതം മേനോന്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്ത് ഗൗതം മേനോന് എത്താന്‍ കഴിയാതെ വരുകെയും വിനീത് ശ്രീനിവാസന്‍ തന്നെ ആ വേഷം അവതരിപ്പിച്ചത്.

യെന്നൈ നോക്കി നോക്കി പായും തോട്ട ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ പി മാഡനും ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. മേഘ ആകാഷ്, റാണ ദഗ്ഗുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Gautham Menon isn’t the villain in Enai Nokki Paayum Thota.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam