»   » പിണക്കം മറക്കുന്നു, ഗൗതം മേനോനും സൂര്യയും വീണ്ടുമൊന്നിയ്ക്കുന്നു

പിണക്കം മറക്കുന്നു, ഗൗതം മേനോനും സൂര്യയും വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങലിലൂടെ തമിഴകത്തിന് വലിയൊരു പ്രതീക്ഷ നല്‍കിയ സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടാണ് ഗൗതം മേനോനും സൂര്യയും. ഇരുവരും തെറ്റിപ്പിരിഞ്ഞു എന്ന വാര്‍ത്ത തമിഴകത്തെ മാത്രമല്ല, നല്ല സിനിമയെ സ്‌നേഹിയ്ക്കുന്ന സിനിമാ പ്രേമികള്‍ക്കും ഒരു നിരാശയായിരുന്നു.

എന്നാല്‍ നീരാശയ്ക്ക് നേരിയൊരു ആശ്വാസം. ഗൗതം മേനോനും സൂര്യയും പിണക്കം മറന്ന് വീണ്ടും ഒന്നിച്ചെത്തുന്നതായി വാര്‍ത്തകള്‍. ഇത് സംബന്ധിച്ച സൂചന നല്‍കിയത് ഗൗതം മേനോന്‍ തന്നെയാണെന്നാണ് അറിയുന്നത്.

gautham-menon-towork-with-suriya

പഴയതുപോലെ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചെന്നും സൂര്യയുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്തു എന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.

ധ്രുവനച്ചിത്തിരം എന്ന ചിത്രം അനൗണ്‍സ് ചെയ്തതുമുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയത്. തിരക്കഥ പൂര്‍ത്തിയാക്കിയില്ല എന്ന് പറഞ്ഞ് സൂര്യ പിന്മാറിയപ്പോള്‍, തനിക്ക് വേണ്ടി കാത്തിരുന്നില്ല എന്നായി ഗൗതമിന്റെ പരാതി. ഇനി സൂര്യയുമായി സിനിമ ചെയ്യില്ല എന്നും ഗൗതം പറഞ്ഞു.

അതിന് ശേഷം അജിത്തിനെ നായകനാക്കി എന്നൈ അറിന്താല്‍ എന്ന ചിത്രം ഗൗതം സംവിധാനം ചെയ്തു. ധ്രുവനച്ചിത്തിരം വിക്രമിനെ നായകനാക്കി ചെയ്യും എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സൂര്യയുമായുള്ള പിണക്കം പരിഹരിച്ചു എന്ന വാര്‍ത്ത വരുന്നത്. എന്തായാലും കാത്തിരിയ്ക്കാം

English summary
According to a latest report, Gautham Menon has said that he is ready to put behind him the bitter memories as according to him, Suriya is a terrific actor and one of the most dedicated among his contemporaries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam