»   » മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടന്‍ അശ്വനിന്‍ മാത്യുവാണ് ഇരുവരും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. ഗൗതം മേനോനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അശ്വിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ഉടന്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും അശ്വിന്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ വച്ച് സിനിമ ഒരുക്കാനുള്ള ആഗ്രഹം ഗൗതം മേനോന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. 2008ല്‍ സംവിധാനം ചെയ്ത വാരണമായിരം എന്ന ചിത്രത്തില്‍ സൂര്യയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കാനായി മോഹന്‍ലാലിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പലകാരണങ്ങളാലും ആ ആഗ്രഹം നടക്കാതെ വരികയായിരുന്നു.

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായക വേഷം അവതരിപ്പിക്കും.

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

നടന്‍ അശ്വിന്‍ മാത്യൂവാണ് ഇതേ കുറിച്ച് സൂചന നല്‍കിയത്. അശ്വിന്‍ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

നേരത്തെ മോഹന്‍ലാല്‍ ചിത്രത്തിന് അശ്വിന്‍ തിരക്കഥ എഴുതുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് അശ്വിന്‍ മോഹന്‍ലാലുമായി കൂടി കാഴ്ച നടത്തിയതായും കേള്‍ക്കുന്നുണ്ട്.

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

English summary
Gautham Menon-Mohanlal Movie On The Cards?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam