twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് കരാറിൽ ഒപ്പിട്ടില്ല! യോഹന്‍ അധ്യായം ഒന്‍ട്രി’ന് സംഭവിച്ചത്..., തുറന്നുപറഞ്ഞ് സംവിധായകൻ

    മുഴുവന്‍ തിരക്കഥയും വായിച്ച് നോക്കാതെ സൈന്‍ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

    |

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോൻ വിജയ് കൂട്ട് കെട്ടിൽ പിറക്കുന്ന യോഹന്‍ അധ്യായം ഒന്‍ട്ര്. ചിത്രത്തിനായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. 2012 ൽ പ്രദർശനത്തിന് എത്തുമെന്ന് കരുതിയ ചിത്രം 2018 ആയിട്ടും തീയേറ്റുകളിൽ എത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുകയാണ്. ഇതിനുള്ള വ്യക്തമായ മറുപടി സംവിധായകനോ വിജയോ അന്ന് നൽകിയിരുന്നില്ല.

    Gautham Menon

     നിറഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്വേത!! ബിഗ് ബോസ് നൽകിയത് കഠിനമായ ചുമതല, വീഡിയോ കാണൂ നിറഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്വേത!! ബിഗ് ബോസ് നൽകിയത് കഠിനമായ ചുമതല, വീഡിയോ കാണൂ

    എന്നാൽ വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന് സംവിധായകൻ ഗൗതം മേനോൻ തന്നെ തുറന്നു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യോഹന്‍ അധ്യായം ഒന്‍ട്ര് ന് എന്തു സംഭവിച്ചു എന്ന് അദ്ദേഹം തുറന്നു പറ‍ഞ്ഞത്. 'വളരെ മുമ്പ് തന്നെ താന്‍ ചിത്രത്തിന്റെ തിരക്കഥയുമായി വിജയെ സമീപിച്ചിരുന്നു. എന്നാൽ അന്ന് 75 ശതമാനത്തോളം മാത്രമേ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുഴുവന്‍ തിരക്കഥയും വായിച്ച് നോക്കാതെ സൈന്‍ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ നിഷ്‌കളങ്കമായും ആത്മാര്‍ഥതയോടു കൂടിയുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനതു സമ്മതിക്കുകയും ചെയ്തിരുന്നു.

     റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം!! പൃഥ്വിരാജ് -പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം!! പൃഥ്വിരാജ് -പാർവതി ചിത്രം മൈ സ്റ്റോറി ഇന്റർനെറ്റിൽ

    പിന്നീട് ഞാൻ ധ്രുവനച്ചത്തിരത്തിന്റെ തിരക്കുകളിലായി അദ്ദേഹം മറ്റു ചില ചിത്രങ്ങൾ കമിറ്റ് ചെയ്തു. അങ്ങനെയാണ് സിനിമ ഇത്രയും കാലം നീണ്ടു പോയത്. കൂടാതെ ചിത്രം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. വൈകാതെ സിനിമയുടെ വർക്കുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    English summary
    Gautham Menon reveals why Vijay rejected ‘Yohan Adhyayam Ond ..
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X