twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക് ഡൗണ്‍ കാലത്ത് തന്റെ രണ്ട് ചിത്രങ്ങൾ കാണരുത്, പ്രേക്ഷകരോട് അഭ്യർഥനയുമായി സംവിധായകൻ

    |

    തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഗൗതം മേനോൻ . മികച്ച ഒരുപിടി പ്രണയ ചിത്രങ്ങളാണ് സംവിധായകൻ പ്രേക്ഷകർക്കായി നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഗൗതം മേനോൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ തന്റെ രണ്ട് ചിത്രങ്ങൾ കാണരുതെന്ന് സംവിധായകൻ. രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവച്ച വീഡിയോക്കിടെയാണ് ഗൗതം മേനോന്‍ ഇക്കാര്യം പറയുന്നത്.

    Gautham  Menon

     ശിൽപ പാട്ട് പാടി, കൊണ്ടത് കെആർകെയുടെ നെഞ്ചിൽ, രാജ് കുന്ദ്ര ഇടപെട്ടതോടെ പ്രശ്നം തീർന്നു ശിൽപ പാട്ട് പാടി, കൊണ്ടത് കെആർകെയുടെ നെഞ്ചിൽ, രാജ് കുന്ദ്ര ഇടപെട്ടതോടെ പ്രശ്നം തീർന്നു

    തമിഴ്‌നാട്ടില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വണ്ടികളുമായി പുറത്തേക്കിറങ്ങി നിരോധനാജ്ഞ ലംഘിക്കരുതെന്ന് ഗൗതം മേനോന്‍ പറയുന്നു. വീടുകളിൽ ഇരുന്ന് പുസ്തകങ്ങൾ വായിക്കാം സിനിമ കാണാം എന്ന് പറഞ്ഞ സംവിധായകൻ തന്റെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കാണരുതെന്നാണ പറയുന്നത്. അച്ചം യെന്‍ബതു മതമൈയാത', 'യെന്നൈ അറിന്‍താല്‍' എന്നീ ചിത്രങ്ങള്‍ കാണരുതെന്നാണ് പറയുന്നതിനോടൊപ്പം അതിൻരെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ യാത്ര ചെയ്യുന്ന സീനുകളുണ്ട് അതിനാല്‍ ദയവു ചെയ്ത് കാണരുതെന്ന് സംവിധായകൻ വീഡിയോയിൽ പറഞ്ഞു.

    ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി

    അച്ചം യെന്‍ബതു മതമൈയാത', 'യെന്നൈ അറിന്‍താല്‍ എന്ന ചിത്രത്തില്‍ ചിമ്പു കാമുകിയായെത്തുന്ന മഞ്ജിമക്ക് ഒപ്പം യാത്ര പോകുന്നുണ്ട്. യെന്നൈ അറിന്‍താല്‍ ചിത്രത്തില്‍ അജിത്തും മകളായെത്തുന്ന ബേബി അനിഘയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട് എന്നും ഗൗതം മേനോന്‍ വ്യക്തമാക്കി. സംവിധായകൻ എന്നതിവുപരി അഭിനേതാവ് കൂടിയാണ് ഗൗതം മേനോൻ. ഫഹദ് ഫാസിൽ അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

     സഹോദരിക്ക് ഇല്ലാത്ത ട്വിറ്റർ ഇന്ത്യയിൽ വേണ്ട, പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണം സഹോദരിക്ക് ഇല്ലാത്ത ട്വിറ്റർ ഇന്ത്യയിൽ വേണ്ട, പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണം

    രാജീവ് മേനോനൊപ്പമായിരുന്നു ഗൗതം മേനോൻ കരിയർ ആരംഭിച്ചത്. 2001 ൽ മിന്നലേ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരു പിടി മികച്ച ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഇവയെല്ലാം മികച്ച വിജയം നേടുകയും ചെയ്തു. എനൈ നോക്കി പായും തോട്ടയായിരുന്നു ഏറ്റവും ഒടുവിലായി പ്രദർശനത്തിനെത്തിയത്. ധ്രുവനച്ചത്തിരം, വിണ്ണൈത്താണ്ടി വരുവായ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ഗൗതം മേനോൻ ചിത്രം

    Read more about: gautham menon
    English summary
    Gautham Menon Says About Not watching my two super hit movies for This time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X