ധ്രുവനച്ചത്തിരത്തില്‍ അദ്യം നായകനായി തീരുമാനിച്ചിരുന്നത് രജനിയെ! തുറന്ന് പറഞ്ഞ് ഗൗതം മേനോന്‍
ചിയാന്‍ വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഗൗതം മേനോനും വിക്രമും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
ഹോളിവുഡിലെ ബോണ്‍ സിരീസ് പോലുളള ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ധ്രുവനച്ചത്തിരം ഒരുക്കിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര് ലുക്കിലാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ധ്രുവനച്ചത്തിരത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന വിധത്തിലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ അണിയറപ്രവര്ത്തകര്‍ ഒരുക്കിയിരിക്കുന്നത്

ഒണ്‍ട്രാഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ്പ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടീസര്‍ നല്‍കിയ ആവേശത്തില്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. മലയാളികളുടെ സ്വന്തം വിനായകനാണ് ചിത്രത്തില്‍ വിക്രമിന്റെ വില്ലനായി എത്തുന്നത്. വിനായകനു പുറമെ സിമ്രാന്‍, പാര്‍ത്ഥിപന്‍, രാധികാ ശരത് കുമാര്‍, ദിവ്യദര്‍ശിനി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചത് വിക്രമിനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം മേനോന്‍. സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെയായിരുന്നു ആദ്യം നായകനാവാന്‍ സമീപിച്ചതെന്നാണ് ഗൗതം മേനോന്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കഥ ആദ്യം രജനിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം അഭിനയിക്കാന്‍ സമ്മതം മൂളിയിരുന്നതായും ഗൗതം മേനോന്‍ പറയുന്നു.

"രജനിയുമായി സംസാരിച്ച കാര്യം ആരോടും പറയരുതെന്ന് കൂടെയുണ്ടായിരുന്ന നിര്‍മ്മാതാവ് കലൈപ്പുലി താണു എന്നോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഞാന്‍ ആരെയും അറിയിച്ചിരുന്നില്ല, എന്നാല്‍ വൈകുന്നേരമായപ്പോള്‍ താണുവിന്റെ കോള്‍ വരികയും ചിത്രത്തില്‍ അഭിനയിക്കാന്‍ രജനിക്ക് താല്‍പര്യമില്ലായെന്ന് പറഞ്ഞതായും അറിയിച്ചു. എന്നെ പറ്റി വളരെ മോശമായി ആരോ സംസാരിച്ചതിനെതുടര്‍ന്നായിരുന്നു രജനിയുടെ ഈ തീരുമാനം. ആ സംഭവം എന്നില്‍ വലിയ ദുഖമാണ് ഉണ്ടാക്കിയതെന്നും എന്റെ സിനിമയില്‍ നിന്നും അദ്ദേഹം പിന്‍മാറിയത് വേദനയോടെയാണ് കണ്ടുനിന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications