»   » നിവിനെ നായകനാക്കാനായിരുന്നു താത്പര്യം ;പക്ഷേ പൃഥ്വിരാജ് ചിത്രവുമായി കരാറൊപ്പിട്ടെന്ന് ഗൗതം മേനോന്‍ !

നിവിനെ നായകനാക്കാനായിരുന്നു താത്പര്യം ;പക്ഷേ പൃഥ്വിരാജ് ചിത്രവുമായി കരാറൊപ്പിട്ടെന്ന് ഗൗതം മേനോന്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെയും വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഗൗതം മേനോന്‍ തമിഴ് ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍.

രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു പ്രശസ്ത ദിന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗതം മേനോന്‍ ഇങ്ങനെ പ്രതികരിച്ചത്..

നിവിനുമായി ഒരു ചേര്‍ന്ന് ഒരു ചിത്രം

നിവിന്‍ പോളിയുമായി ഒരു ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു എന്നു ഗൗതം മേനോന്‍ പറയുന്നു. പക്ഷേ ചിത്രത്തിന്റെ കാര്യത്തില്‍ ഇനിയും ഒരു തീരുമാനമായിട്ടില്ല. അടുത്ത കാലത്തൊന്നു അതിനെ കുറിച്ചാലോചിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍

നിവിനെയും വിക്രമിനെയും കേന്ദ്രകഥാപാത്രങ്ങളായി ചിത്രമൊരുക്കുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു .

നിവിന്‍ പോളി പറഞ്ഞത്

ഗൗതം മേനോനുമായി ഒരു ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംവിധായകനുമായി സംസാരിച്ചിട്ടുണ്ടെന്നും പക്ഷേ ഇതു വരെ കരാറൊപ്പിട്ടിട്ടില്ലെന്നുമാണ് നിവിന്‍ വ്യക്തമാക്കിയത്

പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണം

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിലെ നായകനാവാനൊരുങ്ങുകയാണ് പൃഥ്വിരാജ്. പൃഥ്വിക്കൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണി നിരക്കും. ആഗസ്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

English summary
Fans of Nivin Pauly and Tamil superstar Vikram were in for a surprise at the beginning of the year with many reporting that the two are teaming up for Gautham Vasudev Menon's upcoming Tamil venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam