വിജയ് യോ അജിത്തോ? മാനേജ് ചെയ്യാന്‍ എളുപ്പമുള്ള താരം ആരാണ്! ഗൗതം മേനോന്‍റെ മറുപടി ഇങ്ങനെ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളെത്തിയിരുന്നു. ത്രില്ലര്‍ ചിത്രമായ എന്നെ നോക്കി പായും തോട്ടയുമായാണ് അദ്ദേഹം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ധനുഷും മേഘ ആകാശും അഭിനയിച്ച ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയ്്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം വൈകിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനെത്തിയിരുന്നു.
വിജയിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. വിജയ് യ്‌ക്കൊപ്പമുള്ള സിനിമ യാഥാര്‍ത്ഥ്യമാവാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം അത്തരത്തിലൊരു സിനിമ സംഭവിച്ചേക്കാം എന്ന് വ്യക്തമാക്കിയത്. വിജയ് യുമായി നിരവധി തവണ സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തൃപ്തി തോന്നുന്ന തരത്തിലുള്ള കഥകളൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന് പറ്റിയ തിരക്കഥയുമായി സമീപിച്ചാല്‍ അദ്ദേഹം സഹകരിക്കുമെന്നുറപ്പുണ്ട്. ബോക്‌സോഫീസില്‍ കോളിളമുണ്ടാക്കാന്‍ കഴിയുന്ന നായകന്‍മാരിലൊരാള്‍ തന്നെയാണ് വിജയ് യെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റീമേക്ക് ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ആദ്യമായി തന്നെ സമീപിച്ചത്. ആ സമയത്താണ് യെന്നെ അറിന്താല്‍ നടന്നത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹവും സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ആ സിനിമ ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ഇത്. മികച്ച പ്രകടനമായിരുന്നു തല പുറത്തെടുത്തത്. തലയ്‌ക്കൊപ്പമുള്ള അനുഭവം സുഖകരമായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











