സ്വന്തം പ്രണയം സിനിമയാക്കി! തിയറ്ററില്‍ നിന്നുമാണ് അവളോട് പ്രണയം വെളിപ്പെടുത്തിയതെന്ന് ഗൗതം മേനോന്‍
ഗൗതം മേനോന്റെ ഹിറ്റ് സിനിമയാണ് വാരണം ആയിരം. റിയലിസ്റ്റിക് പ്രണയകഥ പറഞ്ഞ് സംവിധായകന്‍ കൈയടി വാങ്ങിയിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിലെ പ്രണയവുമായി തന്റെ യഥാര്‍ഥ ജീവിതത്തിലെ പ്രണയത്തിന് സാമ്യമുണ്ടെന്നാണ് പറയുയാണ് ഗൗതം മേനോന്‍. എത്രയോ കാലം സുഹൃത്തായിരുന്ന ആളെയാണ് താരം വിവാഹം കഴിച്ചതും.
'ഏറെ കാലം സുഹൃത്തെന്ന് കരുതി അടുത്ത് ഇടപഴകിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു 'ഇത് സൗഹൃദവും കടന്ന് പോയിരിക്കുകയാണ്. നീ എന്നെ ഒരു സുഹൃത്തായി കാണുന്നത് കൊണ്ടാണ് ഞാന്‍ അത് പറയാതെ ഇരുന്നത്. എന്നാല്‍ ഇനി പറയാതിരിക്കാനാവില്ല. അത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവരോട് യെസ് പറയുന്നതും ഞങ്ങള്‍ വിവാഹം കഴിക്കുന്നതും.

ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ സുഹൃത്തുക്കളായി ഇരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. അങ്ങനെ പറയാന്‍ സാധിക്കില്ല. ചിലര്‍ തമ്മില്‍ സൗഹൃദം മാത്രമുണ്ട്. ചിലരുടേത് പ്രണയമായി തീരാറുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാന്‍ അതിന് അപ്പുറം കടന്ന് ചിന്തിച്ചിരുന്നില്ല. പ്രണയത്തെ കുറിച്ച് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃദ് ബന്ധത്തിന് അപ്പുറം അവരുടെ ജീവിതത്തില്‍ ഒരിടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷമെടുത്താണ് സമ്മതം അറിയിക്കുന്നത്. ഒരു തിയറ്ററില്‍ വെച്ച് എന്റെ പ്രണയം തുറന്ന് പറഞ്ഞത്. 'ഞാനും നിന്നെ സ്‌നേഹിക്കുന്നു. നമുക്ക് വിവാഹം ചെയ്യാം എന്ന് പ റഞ്ഞു.'
വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ ഞാന്‍ പുറത്തിറക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ എനിക്ക് പേരോ പ്രശസ്തിയോ ഒന്നും തന്നെ ഇല്ലായിരുന്നു. കൈയില്‍ പ്രത്യേകിച്ച് ഒന്നുമില്ലാതെ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഭാര്യയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ സിനിമ ചെയ്യുന്നത് വളരെ വിഷമമായിരുന്നേനെ എന്നും ഗൗതം മേനോന്‍ പറയുന്നു.


Click it and Unblock the Notifications











