»   » തലയെ നായകനാക്കാന്‍ ഗൗതം മേനോന്‍

തലയെ നായകനാക്കാന്‍ ഗൗതം മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ധ്രുവനച്ചത്തിരം എന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്നും നടന്‍ സൂര്യ പിന്‍മാറിയെന്നത് തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ പോരെന്ന കാരണം പറഞ്ഞാണ് സൂര്യ പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വട്ടം തിരക്കഥ മാറ്റിയിട്ടും സൂര്യ തൃപ്തനായില്ലെന്നും തുടര്‍ന്ന് ചിത്രം ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നെന്നുമാണ് കേള്‍ക്കുന്നത്. സൂര്യ പിന്‍മാറിയതോടെ കുറച്ചുനാള്‍ അനിശ്ചിതത്വത്തിലായ ചിത്രം വിക്രത്തെ വച്ച് സംവിധാനം ചെയ്യാന്‍ ഗൗതം മേനോന്‍ തീരുമാനിച്ചുവെന്നും വിക്രം സമ്മതം മൂളിയെന്നും പിന്നീട് കേട്ടു.

ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തന്റെ ചിത്രം നിരസിച്ച സൂര്യയ്ക്ക് മറുപടിയായി തല അജിത്തിനെ നായകനാക്കി ഒരു ചിത്രമെടുക്കാന്‍ പോവുകയാണ് ഗൗതമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ഒരുക്കാനാണത്രേ ഗൗതം ശ്രമിക്കുന്നത്.

Ajith

ഇതിന് മുമ്പ് ഇളയദളപതി വിജയിയെ നായകനാക്കി പ്രഖ്യാപിച്ച യോഹന്‍- അധ്യായം ഒണ്‍റ് എന്ന ചിത്രം ഗൗതം ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ധ്രുവനച്ചത്തിരം പ്രശ്‌നത്തിലായത്. ഇതിന് മുമ്പ് സംവിധാനം ചെയ്ത നടുനിശി നായ്കല്‍, നീ താനേ എന്‍ പൊന്‍വസന്തം എന്നീ ചിത്രങ്ങള്‍ വലിയ പരാജയങ്ങളായി മാറിയിരുന്നു. എല്ലാത്തില്‍ നിന്നും ഒരു തിരിച്ചുവരാവാണ് തലയെ നാകനാക്കുന്ന ആക്ഷന്‍ ചിത്രത്തിലൂടെ ഗൗതം ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ഇതിന് പുറമേ പൃഥ്വിരാജ് നായകനാകുന്നൊരു മലയാള ചിത്രം ഗൗതം മേനോന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

English summary
Director Gautham Vasudev Menon reportedly met Ajith Kumar to discuss the possibility of working together yet again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam