ഗൗതം മേനോന് കഷ്ടകാലം മാറുന്നില്ല ?

By Lakshmi

സംവിധായകന്‍ ഗൗതം മേനോന് ഇത് അത്ര നല്ലകാലമല്ലേ അല്ലെന്നാണ് ചലച്ചിത്രലോകത്തുള്ളവര്‍ അടക്കം പറയുന്നത്. കോടമ്പാക്കത്തുനിന്നുള്ള ചില വാര്‍ത്തകള്‍ കേട്ടാല്‍ ഗൗതമിന് ഇപ്പോഴത്ര നല്ലസമയമല്ലെന്ന് തോന്നാതിരിക്കില്ല. കാരണം പുതിയ ചിത്രമെടുക്കാനുള്ള ഗൗതമിന്റെ ശ്രമങ്ങള്‍ക്ക് പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സൂര്യയെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രം ഗൗതം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരക്കഥ ശരിയല്ലെന്ന് പറഞ്ഞ് സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലതുവന്നപ്പോള്‍ സൂര്യയ്‌ക്കെതിരെ ഗൗതം പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് ഇതേ ചിത്രം വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ ഇതുവരെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാന്‍ ഗൗതമിന് കഴിഞ്ഞിട്ടില്ല.

Gautham Menon

അതിനിടെയാണ് ചിലമ്പരശനെ നായകനാക്കി പുതിയൊരു ചിത്രമെടുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. ആ പദ്ധതിയ്ക്കും പലതരം പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ആദ്യത്തെ പ്രശ്‌നം ചിന്വുവിന്‍രെ നായികയാകാന്‍ നടിമാര്‍ തയ്യാറാകുന്നില്ലെന്നതയായിരുന്നു. പക്ഷേ ഒടുക്കം ഈ പ്രശ്‌നം ഗൗതം മേനോന്‍ പരിഹരിച്ചു.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നം പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലിയാണ്. സട്ടെന്‍ട്രു മാറുതു വാനിലൈ എന്നായിരുന്നു ചിത്രത്തിന് പേരുതീരുമാനിച്ചിരുന്നത്. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കള്‍ പെയ്തിടുംമാമഴൈ എന്ന മനോഹരമായ ഹാനത്തിലെ ഒരു വരിയാണ് സട്ടെന്‍ട്രു മാറുതു വാനിലൈ.

ഗൗതം-ചിമ്പു ചിത്രത്തിന്റെ പേര് ഇതാണെന്ന് എല്ലായിടത്തും വാര്‍ത്ത വന്നുകഴിഞ്ഞപ്പോഴാണ്, ഈ പേരില്‍ ചിത്രമെടുക്കാന്‍ കഴിയില്ലെന്നും ഈ പേരില്‍ ഇതിനകം തന്നെ ഒരു ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നും ഗൗതം മനസിലാക്കുന്നത്. ഇതേ പേരില്‍ ഒരു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടത്രേ. ചിത്രത്തിന് സര്‍ക്കാര്‍ വക നികുതിയിളവും ലഭിച്ചിട്ടുണ്ട്. രവിരാജ് എന്ന സംവിധായകനാണ് ഗൗതമിനേക്കാള്‍ മുന്നേ ഈ പേരില്‍ ചിത്രമെടുത്തത്.

ഇനിയെന്തായാലും ഗൗതമിന് ചിമ്പു ചിത്രത്തിനായി പുതിയ പേര് കണ്ടെത്തിയേ പറ്റുകയുള്ളു. ഇതിനായുള്ള ശ്രമത്തിലാണത്രേ സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X