അഞ്ചു കോടിയും കടന്ന് ധനുഷ് ചിത്രത്തിലെ ഗാനം! പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഗൗതം മേനോന്‍
ഗൗതം മേനോന്‍റെ സംവിധാനത്തില്‍ ധനുഷ് നായകവേഷത്തിലെത്തിയ ചിത്രമാണ് എന്നെെ നോക്കി പായും തോട്ട. റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. മേഘ ആകാശാണ് ചിത്രത്തില്‍ ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഗൗതം മേനോന്റെ തന്നെ തിരക്കഥയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ധനുഷും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്ന സിനിമയായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ജോമോണ്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ധര്‍ബുക ശിവയാണ് എന്നെ നോക്കി പായും തോട്ടയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ഇതില്‍ സിദ്ദ് ശ്രീറാം പാടിയ മറുവാര്‍ത്തെ എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നത്. വരികളും സംഗീതവും ആലാപനവും ഒരേപോലെ മികച്ചുനിന്ന പാട്ടായിരുന്നു ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. യൂടൂബില്‍ ഇതുവരെയായി അഞ്ചുകോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്.
ഗാനം പുറത്തിറങ്ങി ഒരു വര്‍ഷത്തിലധികമായ വേളയിലാണ് അഞ്ചു കോടി ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞിരിക്കുന്നത്. പാട്ട് അഞ്ച് കോടി കടന്ന സാഹചര്യത്തില്‍ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്കും പ്രേക്ഷകര്ക്കും നന്ദിയറിയിച്ച് ഗൗതം മേനോന്‍ രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹം എത്തിയിരുന്നത്. "എല്ലാ പാട്ടുകള്‍ക്കും സംഭവിക്കുന്ന ഒന്നല്ല ഇത്. ദര്‍ബുക ശിവ,താമരൈ,സിദ് ശ്രീറാം എന്നിവര്‍ക്കും സംഗീത പ്രേമികള്‍ക്കും നന്ദി. ഈ കൂട്ടായ്മയിലും സംഗീതത്തിലും വിശ്വസിച്ച ചിലരുണ്ട്. അവരോട് ബഹുമാനമുണ്ട്. വിശ്വസിക്കാത്തവരോടും ബഹുമാനം. കാരണം അതാണ് മുന്നോട്ട് പോകാനുളള ഊര്‍ജ്ജം തരുന്നത്. ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications











