ഗൗതം മേനോന്‍ വിക്രം കൂട്ടുകെട്ട് ഉടന്‍ സംഭവിക്കും
ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകള്‍ക്കിടയിലാണ് വിക്രമമുമായി സംസാരിച്ച കാര്യം സംവിധായകന്‍ വെളിപ്പെടുത്തിയത്.
പ്രേക്ഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. റൊമാന്റിക് സിനിമകളുടെ തോഴനായ ഗൗതം മേനോന്‍ വിക്രമിനെ വെച്ച് ഇതുവരെ സിനിമ ചെയ്തിരുന്നില്ല. എന്നാല്‍ ഏറെ
കാത്തിരുന്ന വിക്രം ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം ഉടന്‍ സംഭവിക്കുന്നു.
ചിമ്പു നായകനായ അച്ചം എന്‍പത് മദമയെടാ എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് വിക്രം ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചേക്കും. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകള്‍ക്കിടയിലാണ് വിക്രമമുമായി സംസാരിച്ച കാര്യം സംവിധായകന്‍ വെളിപ്പെടുത്തിയത്. വിക്രമിന്റേതായി രണ്ടു ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.

ഡോണ്ട് ബ്രീത്ത് എന്ന ചിത്രത്തിന്റെ റീമേക്കും പേരിടാത്ത മറ്റൊരു ചിത്രവുമാണ് പുറത്തിറങ്ങാനുള്ളത്.നിലവില്‍ ചെയ്യുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഗൗതം മേനോന്‍ ചിത്രത്തില്‍ വിക്രം ജോയിന്‍ ചെയ്യും.
വിക്രമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications