»   » ഗൗതം മേനോന്‍ തന്നെ സസ്‌പെന്‍സ് പൊളിച്ചു, സൂര്യയ്ക്ക് പകരം ധ്രുവനക്ഷത്രത്തില്‍ എത്തുന്നതാര്??

ഗൗതം മേനോന്‍ തന്നെ സസ്‌പെന്‍സ് പൊളിച്ചു, സൂര്യയ്ക്ക് പകരം ധ്രുവനക്ഷത്രത്തില്‍ എത്തുന്നതാര്??

By: Nihara
Subscribe to Filmibeat Malayalam

തമിഴകം ഏറെ ഉറ്റുനോക്കുന്ന സംവിധായകനാണ് ഗൗതം മേനോന്‍. പുതിയ ചിത്രമായ ധ്രുവനക്ഷത്രം അൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാലിപ്പോള്‍ സംവിധായകന്‍ തന്നെ സസ്‌പെന്‍സ് വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂര്യയെ നായകനാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചിത്രം ഉപേക്ഷിച്ചു. ധ്രുവനക്ഷത്രം എന്ന പ്രൊജക്ട് തന്നെ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്.

ചിത്രത്തില്‍ നിന്നും സൂര്യ പിന്‍മാറിയതെന്തിന്

സൂര്യയെ മുന്‍നിര്‍ത്തിയാണ് ഗൗതം മേനോന്‍ ധ്രുവനക്ഷത്രം എന്ന ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ തിരക്കഥയെച്ചൊല്ലി ഇരുവരും തമ്മില്‍ ഉടക്കുകയും ചിത്രം ഉപേക്ഷിക്കുകയും ചെയ്തു.

സൂര്യയ്ക്ക് പകരം ആര്

അച്ചം യെന്‍പത് മടമൈയടാ എന്ന സിനിമയുടെ പ്രമോഷന്‍ വേളയിലാണ് ആരാധകര്‍ക്ക് നായകനെക്കുറിച്ചുള്ള സംശയം തുടങ്ങിയത്. പിന്നീട് ചിത്രത്തിലെ നായകനെക്കുറിച്ചുള്ള സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഗൗതം മേനോന്‍ ആരാധകര്‍.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ വിക്രം നായകനാവുമെന്നും സ്ഥിരീകരിച്ചു.

വിക്രമിന് ജോഡിയായി നയന്‍സ് എത്തുമോ

വിക്രമിന്റെ നായികയായി നയന്‍താര എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ബോണ്ട് സീരീസ് സ്വഭാവത്തിലുള്ള സ്‌പൈ ത്രില്ലറായിരിക്കും ധ്രുവനക്ഷത്രം.

English summary
Vikram will do the major role of Goutham Menon's film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam