ഒടുവില്‍ ഗൗതം മേനോന്‍ ആ സസ്‌പെന്‍സ് പൊളിച്ചു, ആ 'എക്‌സ്' ആരാണെന്ന് പറഞ്ഞു!
ഗൗതം വാസുദേവ മേനോന്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് പാട്ടുകള്‍. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ പാട്ട് എത്തും, പാട്ട് എത്തിയാല്‍ വൈറലാകുന്ന കാര്യം ഉറപ്പാണ്. അത്തരത്തില്‍ സമീപകാലത്ത് തമിഴകത്ത് ഏറ്റവും ഹിറ്റായ പാട്ടാണ് എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ 'പേസാതെ...' എന്ന് തുടങ്ങുന്ന പാട്ട്.
ആരാണ് ഈ പാട്ടിന് ഈണം നല്‍കിയത് എന്ന് ആരാധകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും സംവിധായകന്‍ ആ പേര് വെളിപ്പെടുത്തിയില്ല. 'മിസ്റ്റര്‍ എക്‌സ്' എന്നാണ് ഗൗതം സംഗീത സംവിധായകനെ വിശേഷപ്പിച്ചത്. ഹാരിസ് ജയരാജോ, എ ആര്‍ റഹ്മാനോ ഇളയരാജയോ ആയിരിയ്ക്കും പാട്ടിന് ഈണം നല്‍കിയത് എന്നാണ് ആരാധകര്‍ കരുതിയത്. എന്നാലല്ല!

ആരാണ് ആ മിസ്റ്റര്‍ എക്‌സ് എന്ന് ഗൗതം തന്നെ വെളിപ്പെടുത്തി. ദാര്‍ബുക ശിവയാണ് രണ്ട് കോടിയിലേറെ ആളുകള്‍ കേട്ടാസ്വദിച്ച ആ പാട്ടിന് പിന്നില്‍. 'കിടാരി' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചതിലൂടെ ശ്രദ്ധേയനാണ് ശിവ. എനൈ നോക്കി പായും തോട്ടയില്‍ ഒരു കഥാപാത്രത്തെയും ദാര്‍ബുക ശിവ അവതരിപ്പിയ്ക്കുന്നുണ്ട്.
അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ ഗൗതം എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ പോയി. ഉടന്‍ വൈകാതെ സിനിമ തിയേറ്ററിലെത്തും എന്നാണ് സംവിധായകന്‍ പറയുന്നത്.


Click it and Unblock the Notifications