വേറൊരു വഴിയും ഇല്ലായിരുന്നു, മകള്‍ക്കു മുന്നില്‍ നല്ലൊരമ്മയാവണം, വേര്‍പിരിയലിന് ശേഷം ഗൗതമി
ഒരേ പാതയില്‍ ഒരുമിച്ച് സഞ്ചരിച്ച രണ്ടു പേര്‍. പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ ഇനിയും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു.
കമല്‍ഹസനും ഗൗതമിയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. 13 വര്‍ഷമായി ഒരുമിച്ച് ജിവിച്ച ഇരുവരും വഴി പിരിഞ്ഞത് ഈയ്യിടെയാണ്. ഗൗതമി തന്നെയാണ് വേര്‍പിരിയുന്നത് സംബന്ധിച്ച വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും കമല്‍ഹസനെക്കുറിച്ച് ഇപ്പോഴും മോശമായൊന്നും ഗൗതമി പ്രതികരിച്ചിട്ടില്ല. ജീവിതത്തില്‍ വേറെ വഴിയില്ലാതായപ്പോഴാണ് വേര്‍പിരിയലിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഗൗതമി പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വേറെ വഴി ഉണ്ടായിരുന്നില്ല
ഇതല്ലാതെ വേറൊരു വഴിയും മുന്നിലുണ്ടായിരുന്നില്ല. മകളെ നന്നായി വളര്‍ത്തണം. അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണ് ശ്രമിക്കുന്നതെന്നും ഗൗതമി പറഞ്ഞു.

ആ വാതില്‍ സ്വയം അടച്ചതാണ്
കമല്‍ഹസനുമായിട്ടുള്ള ബന്ധം താനായിട്ട് ഒഴിവാക്കിയതാണ്. അതൊരു പാര്‍ട്ണര്‍ഷിപ്പായിരുന്നു. ഒരേ പാതയില്‍ ഒരുമിച്ച് സഞ്ചരിച്ച രണ്ടു പേര്‍. പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ ഇനിയും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

തീര്‍ത്തും പ്രയാസം നിറഞ്ഞ തീരുമാനം
13 വര്‍ഷത്തെ ജീവിത്തിനാണ് ഇരുവരും തിരശ്ശീലയിട്ടത്. ജീവിതത്തില്‍ എല്ലാവരും സെറ്റില്‍ ചെയ്യുന്ന സമയത്താണ് താന്‍ വേര്‍പിരിഞ്ഞത്. ഈ വെല്ലുവിളി താനിഷ്ടപ്പെടുന്നുണ്ടെന്നും ഗൗതമി പറഞ്ഞു.

ഫാന്‍ ഓഫ് കമല്‍ഹസന്‍
സിനിമയിലെത്തുമ്പോള്‍ കമല്‍ഹസന്റെ വലിയ ഫാനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങളും കഴിവുകളും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications