»   » വിജയ്-എആര്‍ മുരുകദോസ് ചിത്രത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം, ക്യാമറയ്ക്ക് മുന്നിലല്ല പിന്നില്‍!!!

വിജയ്-എആര്‍ മുരുകദോസ് ചിത്രത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം, ക്യാമറയ്ക്ക് മുന്നിലല്ല പിന്നില്‍!!!

Posted By:
Subscribe to Filmibeat Malayalam

മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുകദോസ് ആണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം പതിവ് വിജയ് ചിത്രമായിരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. പേരിടാത്ത ഈ ചിത്രത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം കൂടെയുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി, ഗപ്പി, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗപ്പി ഗിരീഷിന് മികച്ച ക്യാമറാമാനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.

മൈ സ്‌റ്റോറി വീണ്ടും വിവാദത്തില്‍ ഇക്കുറി പ്രതിസ്ഥാനത്ത് സംവിധായിക? എല്ലാവരും പൃഥ്വിരാജിനൊപ്പം!

വില്ലന്‍, മോഹന്‍ലാലിനും കരിയര്‍ ബെസ്റ്റ്... വില്ലനില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഇതൊക്കെയാണ്!

vijay62

എആര്‍ മുരുകദോസ് ഒടുവില്‍ സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്‌പൈഡറിന് ക്യാമറ കൈകാര്യം ചെയ്തത് മലയാളിയായ സന്തോഷ് ശിവനായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിജയ്-എആര്‍ മുരുകദോസ് കൂട്ടുകെട്ടിലിറങ്ങിയ തുപ്പാക്കിയും കത്തിയും ബ്ലോക്ക് ബസ്റ്ററുകളും 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്. വൈകാരികതയ്ക്കും പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ വിജയ് എന്ന താരത്തേക്കാള്‍ വിജയ് എന്ന നടനെയാകും ഉപയോഗപ്പെടുത്തുക എന്ന് മുരുകദോസ് വ്യക്തമാക്കിയിരുന്നു.

വിജയ് 62 എന്ന പേരില്‍ അറിയപ്പെടുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ച്ചേഴ്‌സാണ്. കത്തിക്ക് ശേഷം അനിരുദ്ധ് സംഗീതം നല്‍കുന്ന വിജയ് ചിത്രം കൂടെയായിരിക്കും ഇത്. കത്തിയുടെ വിജയത്തില്‍ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും ഏറെ സ്ഥാനമുണ്ടായിരുന്നു. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരേയും മറ്റ് നടീ നടന്മാരേയും ഉടന്‍ പ്രഖ്യാപിക്കും.

English summary
Girish Gangadharan, the DOP of films like Angamaly Diaries and Guppy, roped in for Vijay’s next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam