മൂന്നാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്നു! നിറവയറ് കാണിച്ചുള്ള സെല്‍ഫിയുമായി താരപത്‌നി, ചിത്രം വൈറൽ
കൊറോണയും അതുമൂലം ലോക്ഡൗണുവുമൊക്കെയായി മാസങ്ങളോളം എല്ലാവരും പ്രതിസന്ധിയിലായിരുന്നു. എങ്കിലും പരിമിതമായ രീതിയില്‍ പുതിയ സന്തോഷങ്ങളെ സ്വീകരിക്കുകയാണ് എല്ലാവരും. കഴിഞ്ഞ മാസം ഒരുപാട് താരവിവാഹങ്ങളായിരുന്നു നടന്നത്. അതിനൊപ്പം കൂടുതല്‍ പേരും കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നുള്ള കാര്യം കൂടി പുറംലോകത്തെ അറിയിച്ചു.
ബോളിവുഡില്‍ നിന്നും കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ, തുടങ്ങി മലയാളത്തില്‍ പേളി മാണി അടക്കമുള്ള നടിമാരെല്ലാം ഗര്‍ഭിണിമാരാണ്. അടുത്തിടെയാണ് ഇവരെല്ലാവരും ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നതും. മാര്‍ച്ചില്‍ തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പേളി പറഞ്ഞത്. അതുപോലെ ജനുവരിയില്‍ കുഞ്ഞ് വരുമെന്നാണ് അനുഷ്‌ക ശര്‍മ്മയും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വീരാട് കോലി പറയുന്നത്.

തമിഴ് ഇന്‍ഡസ്ട്രിയിലും സമാനമായൊരു കാര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സെല്‍വരാഘവനും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി സെല്‍വരാഘവനും. ഇരുവരും അവരുടെ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അറിയുന്നത്. ഇക്കാര്യം ഔദ്യോഗികമായി തന്നെ ഗീതാഞ്ജലിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവും താനും മക്കളുമെല്ലാം കുഞ്ഞുവാവയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ് എത്തിയതായിരുന്നു നടി.
നിറവയറ് വ്യക്തമാക്കുന്ന ചില സെല്‍ഫി ചിത്രങ്ങളായിരുന്നു ഗീതാഞ്ജലി ആരാധകര്‍ക്കായി പങ്കുവെച്ചത്. 'മൂന്നാമത്തെ കുഞ്ഞ് കൂടി വരികയാണ്. ഞങ്ങളുടെ ലീലാവതി, ഓംകാര്‍, സെല്‍വരാഘവന്‍, പിന്നെ ഞാനും ആകാംഷയോടെ കാത്തിരിക്കുകയാണ്. ജനുവരിയില്‍ കുഞ്ഞ് എത്തും' എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ ഗീതാഞ്ജലി എഴുതിയിരിക്കുന്നത്.

Recommended Video
സംവിധായകന്‍ കസ്തൂരി രാജയുടെ മകനും ധനുഷിന്റെ സഹോദരനുമാണ് സെല്‍വരാഘവന്‍. നടി സോണിയ അഗര്‍വാളിനെ ആദ്യം വിവാഹം കഴിച്ചെങ്കിലും 2010 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം 2011 ലാണ് ഗീതാഞ്ജലി രാമനുമായി സെല്‍വരാഘവന്‍ വിവാഹിതനാവുന്നത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമയില്‍ സഹസംവിധായികയായി ഗീതാഞ്ജലി പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹിതരാവുന്നതും. അികം വൈകാതെ മൂന്നാമത് ഒരു കുഞ്ഞ് കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം.


Click it and Unblock the Notifications











