ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

By Aswini

ഇളയദളപതി വിജയ് ക്കൊപ്പം അഭിനയിക്കാന്‍ മോഹമില്ലാത്ത തമിഴ് നായികമാരുണ്ടോ എന്ന് സംശയം. നായികമാരെന്ന് പറയുമ്പോള്‍ ഇന്ന് മിന്നി നില്‍ക്കുന്ന മുന്‍നിര നായികമാര്‍ മാത്രമല്ല, തൊണ്ണൂറുകളിലൊക്കെ നിറഞ്ഞു നിന്ന നായികമാര്‍ക്ക് വിജയ് യുടെ അമ്മയായെങ്കിലും അഭിനയിച്ചാല്‍ മതിയെന്നാണ് മോഹം.

അങ്ങനെ ഒരു മോഹം പ്രകടിപ്പിച്ചിരിക്കുകയാണ് ആദ്യകാല കോളിവുഡ് ഗ്ലാമര്‍ താരം സോന ഹിഡണ്‍. ഐറ്റം ഡാന്‍സുകളിലൂടെ ശ്രദ്ധേയായ സോനത്തിന് ഇപ്പോള്‍ വിജയ് യുടെ അമ്മയായി സ്‌ക്രീനില്‍ ഒന്ന് അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടത്രെ.

വിജയ് യുടെ അമ്മയായി സോന വന്നാല്‍ അതൊരു പുതിയ ട്രീറ്റായിരിക്കുമെന്നാണ് തമിഴ് സിനിമാസ്വദകരുടെ നിരീക്ഷണം. ഇപ്പോള്‍ തന്നെ എണ്‍പതുകളിലും തൊണ്ണൂറുകളിലും നി്‌റഞ്ഞു നിന്ന താരങ്ങളില്‍ പലരും വിജയ് യുടെ അമ്മവേഷം കെട്ടിക്കഴിഞ്ഞു. വിജയ് യുടെ അമ്മമാരായ ആദ്യകാല നായികമാരാരൊക്കെയാണെന്ന് നോക്കാം.

പൂര്‍ണിമ ഭാഗ്യരാജ്

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

ജില്ല എന്ന ചിത്രത്തിലാണ് ആദ്യകാല നടി പൂര്‍ണിമ ഭാഗ്യരാജ് വിജയ് യുടെ അമ്മയായി അഭിനയിച്ചത്. ആര്‍ ടി നേശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് യുടെ അച്ഛനായി എത്തിയത് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നതും ശ്രദ്ധേയം. ഈ ചിത്രത്തില്‍ വിജയുടെ വളര്‍ത്തമ്മയും വളര്‍ത്തച്ഛനുമാണ് പൂര്‍ണിമയും മോഹന്‍ലാലും

രഞ്ജിത

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

ആദ്യകാല നടി രഞ്ജിത വില്ലു എന്ന ചിത്രത്തില്‍ വിജയ് യുടെ അമ്മയായെത്തി. പ്രഭു ദേവ സംവിധാനം ചെയ്ത ചിത്രത്തില്‍ രഞ്ജിതയ്ക്ക് അധികം രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്ലൈമാക്‌സിലാണ് രഞ്ജിത എത്തുന്നത്

ഗീത

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തില്‍ വിജയ് യുടെ സ്ട്രിക്ടുള്ള അമ്മയായി ആദ്യകാല നടി ഗീതയെത്തി. ശിവകാശി എന്ന ചിത്രത്തിലും പിന്നീട് ഗീത വിജയ്ക്ക് അമ്മയായി എത്തിയിട്ടുണ്ട്

സീത

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

മധുര എന്ന ചിത്രത്തിലാണ് സീത വിജയ് യുടെ അമ്മയ്ക്ക് സമാനമായ വേഷത്തിലെത്തിയത്. തന്നെ സ്‌നേഹിച്ച, തന്റെ അസിസ്റ്റന്റായിരുന്ന നായികയുടെ മരണത്തിന് ശേഷം, നായികയുടെ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എത്തുകയാണ് ചിത്രത്തില്‍ വിജയ് യുടെ കഥാപാത്രം. വിജയ് യെ മകനെ പോലെയാണ് സീത സ്വീകരിക്കുന്നത്. അമ്മ എന്ന് തന്നെയാണ് വിജയ് വിളിയ്ക്കുന്നതും. ഒരു പ്രത്യേക ഘട്ടത്തിലാണ് സീതയല്ല വിജയ് യുടെ അമ്മയെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്

ജാനകി സബേഷ്

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

ഗില്ലി എന്ന ചിത്രത്തിലാണ് ജാനകി വിജയ് യുടെ അമ്മയായി എത്തുന്നത്. ജാനകിയുടെ മികച്ച അഭിനയം വിജയ് -ജാനകി കോമ്പിനേഷനും ചിത്രത്തിന്റെ മികച്ച വിജയത്തിന് ഒരു വലിയ കാരണമാണ്. ധരണിയാണ് ചിത്രം സംവിധാനം ചെയ്തത്

സരിത

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

ഫ്രണ്ട്‌സ് എന്ന ചിത്രം അതേ പേരില്‍ സിദ്ദിഖ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായികനായെത്തിയ വിജയ് യുടെ അമ്മ വേഷം ചെയ്തത് മലയാളികള്‍ക്കും പരിചിതയായ സരിതയാണ്. 175 ദിവസം ചിത്രം വിജയകരമായി പ്രദര്‍ശനം ചെയ്തു

രാധിക ശശികുമാര്‍

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രാധിക ശശികുമാര്‍ ആണ് വിജയ്ക്ക് അമ്മയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ രാധിക ആ സന്തോഷം പങ്കുവച്ച് ഒരു ട്വീറ്റ് ട്വിറ്ററിലിട്ടിരുന്നു.

സോനയ്ക്ക് അമ്മയാകണം

ഗ്ലാമര്‍ താരം സോനയ്ക്ക് വിജയ് യുടെ അമ്മയാകാന്‍ മോഹം

ആദ്യകാല ഗ്ലാമര്‍ താരവും ഐറ്റം ഡാന്‍സുകളിലൂടെ തമിഴ് ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്ത സോന ഹിഡണിന് ഇപ്പോള്‍ വിജയ് യുടെ അമ്മയായി അഭിനയിക്കാന്‍ മോഹം. അടുത്ത ഏതെങ്കിലും ഒരു ചിത്രത്തില്‍ സോനത്തിന്റെ ആഗ്രഹം സഫലമാകും എന്ന് കരുതാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X