നടന്‍ പ്രേംജിയുടെ കൈയ്യില്‍ നിന്നും സിഗററ്റ് തട്ടി പറിച്ചു! അന്നത്തെ ടെന്‍ഷനില്‍ ചെയ്ത് തുടങ്ങിയ ശീലമാണ്; സോന
തെന്നിന്ത്യന്‍ സിനിമയിലൊന്നാകെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് സോന ഹെയ്ഡന്‍. മലയാളികള്‍ക്കും സുപരിചിതയാണെങ്കിലും സോന തമിഴിലാണ് കൂടുതലും സജീവമായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ കഥ സിനിമയാക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നടി. സ്‌മോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെബ് സീരിസായിട്ടാണ് ഇറക്കുക. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും റിലീസിനെത്തിക്കാന്‍ സോനയ്ക്ക് സാധിച്ചില്ല.
ചിത്രവുമായി ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകള്‍ക്കും സോന അഭിമുഖം നല്‍കിയിരുന്നു. അങ്ങനെ സംസാരിക്കുന്നതിനിടയില്‍ ചില സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളെ പറ്റിയും നടി സംസാരിച്ചു. മാത്രമല്ല താന്‍ പുകവലിയ്ക്ക് അടിമയായ സംഭവത്തെ കുറിച്ച് സോന വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

എട്ട് എപ്പിസോഡുകളായി നിര്‍മ്മിച്ച സ്‌മോക്ക് എന്ന വെബ് സീരിസിന്റെ സംവിധായികയാണ് സോനയിപ്പോള്‍. അഞ്ച് വയസ് മുതല്‍ ഇന്നുവരെയുള്ള തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് വെബ് സീരിസിലൂടെ സോന അവതരിപ്പിക്കുന്നത്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ലജ്ജാകരമായ സംഭവങ്ങളുമൊക്കെ നടി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ താന്‍ സിഗററ്റ് വലിക്കുന്ന ശീലത്തിലേക്ക് വന്നതിനെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന വെളിപ്പെടുത്തിയിരുന്നു.
ചെറിയ പ്രായത്തിലെ ഞാന്‍ സിഗററ്റ് വലിക്കാന്‍ തുടങ്ങിയിട്ടില്ല. പ്രേംജിയെ കേന്ദ്രകഥാപാത്രമാക്കി താന്‍ നിര്‍മ്മിച്ച '2010 ഭാഗ്യരാജ്' എന്ന സിനിമയുടെ ഷൂട്ടിംഗിന് ഇടയില്‍ ഒരു സംഭവം നടന്നു. അന്നൊരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍, പ്രേംജി കാരവാനിലെ ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ നിര്‍മാതാവ് ആയത് കൊണ്ട് പുറത്തൊരു ബെഞ്ചില്‍ ഇരുന്ന് കണക്കുകള്‍ കൂട്ടി കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു. അത് പ്രേംജിയുടെ കാരവന്റെ ഉള്ളില്‍ നിന്നാണോ എന്ന് സംശയം തോന്നി ഞാന്‍ അങ്ങോട്ട് ഓടി ചെന്നു.

വാതിലില്‍ മുട്ടിയതും പ്രേംജി വാതില്‍ തുറന്ന് പുറത്തേക്ക് വന്നു. നോക്ക് ഇതിനകത്ത് ആരുമില്ല. ആ ശബ്ദം താനും കേട്ടതായി അദ്ദേഹം പറഞ്ഞു. വീണ്ടും ആരോ സംസാരിക്കുന്നത് പോലെയോ വഴക്ക് കൂടുന്നത് പോലെയോ ശബ്ദം കേട്ടപ്പോള്‍ ഞാനും പ്രേംജിയും കാരവന്റെ കര്‍ട്ടന്‍ തുറന്ന് നോക്കി. അവിടെ മാനേജര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി റേറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്‌തോണ്ടിരിക്കുകയാണ്.
നിനക്ക് ഇതുവരെ ചെറിയ ശമ്പളമല്ല കിട്ടിയിട്ടുള്ളത്. ഈ സിനിമയിലൂടെ ഇരട്ടി ശമ്പളം വാങ്ങി തരികയും ചെയ്തു. അതൊക്കെ ചില വിട്ടുവീഴ്ചകള്‍ക്ക് വേണ്ടിയാണെന്നാണ് ഇയാള്‍ ആ കുട്ടിയോട് പറയുന്നത്. ഇത് കേട്ടതും എനിക്ക് ഭയങ്കര ദേഷ്യം വന്നു. ഒന്ന് അയാള്‍ കാണിച്ച പ്രവൃത്തി. രണ്ട് സ്വന്തം വീട്ടില്‍ നിന്നും പണമെടുത്ത് കൊടുത്തത് പോലെ അയാള്‍ ബഹളമുണ്ടാക്കുകയാണ്. ഇതോടെ ഞാനും തിരിച്ച് ബഹളമുണ്ടാക്കി. അദ്ദേഹത്തെ ഇറക്കി വിടുകയും ചെയ്തു.
പിന്നെ എല്ലാവരെയും സമാധാനിപ്പിച്ച് ആ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്നെ സംബന്ധിച്ച് അടങ്ങാന്‍ പറ്റാത്തത് പോലെ ടെന്‍ഷനായി. അടുത്ത് നിന്ന പ്രേംജിയുടെ കൈയ്യില്‍ നിന്നും സിഗററ്റ് വാങ്ങി വലിക്കാന്‍ തുടങ്ങി. അന്ന് തുടങ്ങിയ ശീലമായിരുന്നു പുകവലിക്കാന്‍. അന്നൊരു ടെന്‍ഷനില്‍ ചെയ്തതാണ്. ഒരു തവണ നിര്‍മാതാവ് ആയാല്‍ ഇതൊക്കെ അറിയാതെ ചെയ്യും. ദിവസം ഇത്ര സിഗററ്റ് വലിക്കും എന്നൊരു കണക്കില്ല. ടെന്‍ഷന്‍ കൂടുതലുള്ള ദിവസം പുകവലിയും കൂടും. അത് വലിച്ചതിലൂടെ ആരോഗ്യ പ്രശ്‌നം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഭാവിയില്‍ ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ട് ഒരു ലിമിറ്റ് വെച്ചിട്ടാണ് താന്‍ ചെയ്യുന്നതെന്നും സോന വ്യക്തമാക്കുന്നു.


Click it and Unblock the Notifications











