സര്‍ക്കാര്‍, കേരള വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ

ദീപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം സര്‍ക്കാര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് വിജയ് ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദളപതി വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ പേരും പുറത്ത് വിട്ടത്. വന്‍ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.

കേരളത്തില്‍ വന്‍ ആരാധക വൃന്ദമുള്ള വിജയ്‌യുടെ സര്‍ക്കാര്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. വന്‍ തുകയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിനായി ഇവര്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിലെ വമ്പന്‍ വിതരണ കമ്പനികളൊന്നും ഇവര്‍ക്ക് വെല്ലുവിളിയാകില്ല എന്നാണ് കരുതുന്നത്. കേരളത്തിലും വന്‍ കളക്ഷന്‍ നേടിയ മെര്‍സല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചതും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയാണ്. മെര്‍സല്‍ നേടിയ വന്‍ വിജയം തന്നെയാകാം റെക്കോര്‍ഡ് തുക നല്‍കി സര്‍ക്കാര്‍ വിതരണത്തിനെടുക്കാന്‍ ഇവര്‍ക്കുള്ള പ്രേരണ. ബാഹുബലി പരമ്പര കേരളത്തില്‍ വിതരണം ചെയ്തതും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്.

sarkar

കീര്‍ത്തി സൂരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സര്‍ക്കാര്‍ എന്നാണ് ചിത്രത്തിന്റെ പേരും പുറത്ത് വന്ന പോസ്റ്ററുകളും തെളിയിക്കുന്നത്. ചിത്രത്തിന്റെ ആഗോള വിതാരണാവകാശം തെനന്ദല്‍ ഫിലിംസ് സ്വന്തമാക്കിയത് 100 കോടി രൂപയ്ക്കാണ്. നവംബര്‍ ഏഴിന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താന്‍ ദീപാവലി ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റ് വമ്പന്‍ റിലീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X