വിഘ്നേഷിന്റെ കൈ പിടിച്ച് നയൻതാര വീട്ടിലേയ്ക്ക്, അവധിക്കാലത്തിന് ശേഷമുളള താരങ്ങളുടെ ചിത്രങ്ങൾ....

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇരുവരും കോളിവുഡിലാണ് സജീവമെങ്കിലും ഈ താരജോഡിക്ക് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. വിഘ്നേഷ്, നയൻതാരം പ്രണയം തെന്നിന്ത്യൻ സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. താരങ്ങൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇത് വരെ തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ട് പേരും തങ്ങൾ മാത്രമായ ലോകത്ത് സന്തോഷമായി ജീവിക്കുകയാണ്.

തെന്നിന്ത്യൻ ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് വിക്കിയും നയൻസും . ഇവരുടെ പ്രണയത്തെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനൊന്നും അന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. ഇന്ന് ഇവരുടെ വിവാഹ വാർത്തയാണ് ഗോസിപ്പ് കോളങ്ങളിൽ ചൂടേറിയ ചർച്ച. പാപ്പരാസികളുടെ ഇടയിൽ വിവാഹ ചർച്ച കനക്കുമ്പോഴും മൗനം പാലിച്ച് തങ്ങളുടേതായ ലോകത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും.

 അവധി  ആഘോഷങ്ങൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ തിരക്കുള്ള താരങ്ങളാണ് നയൻസും സംവിധായകൻ വിഘ്നേഷ് ശിവനും. ജോലി തിരക്കുകൾക്കിടയിലും തങ്ങളുടേതായ സമയം ഇവർ കണ്ടെത്താറുണ്ട്. എല്ലാ ആഘോഷങ്ങളും യാത്രകളും ഇരുവരും ഒരുമിച്ചാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലേഡി സൂപ്പർ സ്റ്റാറിന്റേയും വിഘ്നേഷിന്റേയും ചിത്രങ്ങൾ ലഭിക്കാറുള്ളത്.

ഗോവയിലെ  യാത്ര

കുടുംബത്തിനോടൊപ്പമുള്ള നയൻസിന്റേയും വിക്കിയുടേയും അവധി ആഘോഷം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു ഇരുവരും തങ്ങളുടെ അമ്മമാർക്കൊപ്പമാണ്ഗോവയിൽ അവധി ആഘോഷത്തിനായ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അവധി ആഘോഷത്തിന് ശേഷം നയൻസും വിക്കിയും തിരികെ ചെന്നൈയി എത്തിയിട്ടുണ്ട്. പ്രൈറ്റ് ചാർട്ടേഡ് ജെറ്റിലായിരുന്നു താരങ്ങൾ ചെന്നൈയിൽ എത്തിയത്. ഫ്ലൈറ്റിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Recommended Video

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്
വിഘേനേഷിന്റെ കയ്യും പിടിച്ച്  നയൻസ്

ലേഡി സൂപ്പർസ്റ്റാറും കാമുകൻ വിഘ്നേഷ് ശിവനും വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് പേരും ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുളശ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വിഘ്നേഷിന്റെ പിന്നാലെ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്നതിന്റേയും പിന്നീട് കൈകൾ കേർത്ത് പിടിച്ച് പുറത്തേയ്ക്ക് വരുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.. പ്രിയപ്പെട്ട താരങ്ങളുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X