ഈ വര്‍ഷം ഗുഗിള്‍ സെര്‍ച്ചില്‍ ഒന്നാമതായി 2.0! തലൈവര്‍ ചിത്രത്തിന് പിന്നിലായി ബോളിവുഡ് സിനിമകള്‍
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 2.0 തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയ ചിത്രമായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍നിന്ന് വലിയ വരവേല്‍പ്പ് തന്നെയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.
ചിത്രത്തിന്റെ മുടക്കുമുതലും അണിയറ പ്രവര്‍ത്തകര്‍ തിരിച്ചുപിടിച്ചിരുന്നു.ഈ വര്‍ഷം ഗുഗിളില്‍ എറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാമതെത്തിയിരിക്കുകയാണ് 2.0. ഗൂഗിള്‍ തന്നെ പുറത്തുവിട്ട പട്ടികയിലാണ് രജനീകാന്ത് ചിത്രം ഒന്നാമത് എത്തിയിരിക്കുന്നത്.

ഈ പട്ടികയില്‍ മലയാളത്തില്‍നിന്നും ഒരു ചിത്രം പോലും ഉള്‍പ്പെട്ടിട്ടില്ല. ടൈഗര്‍ ഷെറോഫ് നായകവേഷത്തില്‍ എത്തിയ ബാഗി 2 ആണ് 2.0യ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദളപതി വിജയുടെ സര്‍ക്കാരിന് ഈ പട്ടികയില്‍ ഇടംനേടാനായില്ല. സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3 മൂന്നാം സ്ഥാനത്തും,ടൈഗര്‍ സിന്ദാ ഹേ നാലാമതും. രണ്‍ബിര്‍ കപൂര്‍ ചിത്രം സഞ്ജു,വിവാദ ചിത്രം പത്മാവത്, മാര്‍വലിന്റെ തന്നെ ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍,മറാഠി ചിത്രം സൈറാത്തിന്റെ ബോളിവുഡ് റീമേക്ക് ധടക്ക്, ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുളള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











