ഓവിയ ആകെ വിഷമത്തിലാണ്... തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ...

By Aswini P

ബിഗ് ബോസിന് ശേഷം ഓവിയ തമിഴകത്ത് പുതിയ തരംഗമായി മാറിയിരിയ്ക്കുകയാണ്. തമിഴില്‍ ലഭിക്കാതെ പോയ ഓഫറുകളെല്ലാം ഓവിയയ്ക്ക് മടങ്ങിവരുന്നു. പേരും പ്രശസ്തിയും പണവുമായി.

എന്നാല്‍ താരമൂല്യം കൂടിയതോടെ ഓവിയ പ്രതിഫലം കൂട്ടി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഓവിയ. ബിഗ് ബോസിലൂടെ താരമൂല്യം കൂടിയ ഓവിയ പ്രതിഫലം ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തകള്‍.

oviya

എന്നാല്‍ താന്‍ പ്രതിഫലം ഉയര്‍ത്തി എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഓവിയ വ്യക്തമാക്കി. കരിയറിനെ കുറിച്ചുള്ള ഇത്തരം ഗോസിപ്പുകള്‍ മോശമായി ബാധിക്കുന്നു എന്നും അതെന്നെ സങ്കടത്തിലാക്കുന്നു എന്നും ഓവിയ പറയുന്നു.

എന്തൊക്കെയായാലും ബിഗ് ബോസിന് ശേഷം ഓവിയയ്ക്ക് തമിഴകത്ത് ധാരാളം അവസരങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. കാഞ്ചന 2, കളവാണി 2 എന്നിവയാണ് ഓവിയയുടെ പുതിയ സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X