വിചിത്ര അഹങ്കാരിയാണ്... ഒപ്പം സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്ന് ​ഗൗണ്ടമണി, യഥാർത്ഥ കാരണം വെളിപ്പെടുത്തി നടി!

തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി വിചിത്ര. പോർക്കൊടി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച വിചിത്ര ചിന്നത്തായി, തേവർ മകൻ, തലൈവാസൽ, എങ്ക ബോസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായി. തൊണ്ണൂറുകളിലെ സിനിമാ ആസ്വാദകർക്ക് ഇടയിൽ ഒരു പ്രത്യേക സ്ഥാനം വിചിത്രയ്ക്കുണ്ട്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ സഹനടിയായും ​ഗ്ലാമർ വേഷങ്ങളിലും വിചിത്ര തിളങ്ങിയിട്ടുണ്ട്.

വിചിത്ര എന്ന നടിയെ ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് അറിയാവുന്നത് ടെലിവിഷന്‍ നടി എന്ന നിലയിലാണ്. ഒരിടവേളയ്ക്ക്ശേഷം കുക്ക് വിത്ത് കോമാളി എന്ന ഷോയില്‍ പങ്കെടുത്തപ്പോൾ വിചിത്രയ്ക്കുള്ള സ്വീകാര്യത വീണ്ടും വർധിച്ചു. താരം ഇപ്പോൾ ബി​ഗ് ബോസ് തമിഴിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്.

Goundamani Vichitra

ഒരു കാലത്ത് ​തമിഴിലെ പ്രശസ്ത കൊമേഡിയൻ ​ഗൗണ്ടമണിക്കൊപ്പം വിചിത്ര ചെയ്ത സിനിമകളിലെ സീനുകൾ ഇപ്പോഴും ഹിറ്റാണ്. ​ഗൗണ്ടമണി-വിചിത്ര കോമ്പിനേഷനിൽ വരുന്ന സിനിമകൾക്ക് ആരാധകർ കൂടിയപ്പോൾ ഇനി മുതൽ വിചിത്രയ്ക്കൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്ക് ​ഗൗണ്ടമണി എത്തിയിരുന്നു.

വിചിത്ര അഹങ്കാരിയാണ് എന്നതായിരുന്നു ​ഗൗണ്ടമണി കാരണമായി പറഞ്ഞത്. സംഭവം വലിയ ചർച്ചയായ ശേഷം വിഷയത്തിൽ വിചിത്ര പ്രതികരിക്കുകയും ചെയ്തിരുന്നു. ​ഗൗണ്ടമണിയുമായി ഉണ്ടായിരുന്ന കോൾഡ് വാറിനെ കുറിച്ച് വിചിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

'ചെറിയ സിനിമകളിൽ അഭിനയിച്ചപ്പോൾ ആ ചിത്രങ്ങളെല്ലാം ഹിറ്റായി. ഇതിന് പിന്നാലെയാണ് വലിയ നടന്മാർക്കൊപ്പം വലിയ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് പ്രഭുവിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത്. ചിത്രത്തിന്റെ പൂജ നടികർ തിലകം ശിവാജിയുടെ വീട്ടിലാണ് നടന്നത്. അന്ന് സംവിധായകൻ കെ.എസ് രവികുമാർ എന്നെ അടുത്തേക്ക് വിളിച്ചു. നീയും ഗൗണ്ടമണിയും തമ്മിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു.'

'ഞാൻ പറഞ്ഞു അങ്ങനെ ഒന്നുമില്ലെന്ന്. ആ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അദ്ദേഹം ​ഗൗണ്ടമണിയുടെ അടുത്തേക്ക് കൊണ്ടുപോയി. കെ.എസ്.രവികുമാർ എന്നോട് പറഞ്ഞു ഗൗണ്ടമണിയോട് സലാം പറയൂവെന്ന്. ഞാൻ ഹലോ സാർ എന്ന് പറഞ്ഞു. കുഴപ്പങ്ങൾ തീർന്നുവെന്നാണ് അതുകണ്ട് രവികുമാർ പറഞ്ഞത്.'

Goundamani Vichitra

'അപ്പോഴാണ് ഞാൻ മനസിലാക്കിയത് മുമ്പ് എപ്പോഴോ ഗൗണ്ടമണിയെ കണ്ടിട്ടും കാണാത്തപോലെ നടിച്ച് പോയി എന്നത്. എപ്പോൾ എവിടെയാണ് സംഭവിച്ചതെന്ന് പോലും എനിക്കറിയില്ല. എന്നാൽ അതിനുശേഷം ​ഗൗണ്ടമണി എന്നെ അഹങ്കാരി എന്ന് വിളിച്ച് എന്റെ കൂടെ ജോലി ചെയ്യില്ലെന്ന് പറഞ്ഞ് നടന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജോലി അവസാനിച്ചാൽ ഉടൻ ഞാൻ അവിടെ നിന്നും പോകും.'

'ഷൂട്ട് കഴിഞ്ഞ് ചാറ്റ് ചെയ്യുന്നതും പാർട്ടിക്ക് പോകുന്നതും ഒന്നും ഞാൻ ചെയ്യില്ല. എന്റെ ജോലി കഴിഞ്ഞാലുടൻ ഞാൻ പോകും', എന്നാണ് ​ഗൗണ്ടമണിയുമായുള്ള വിവാദത്തെ കുറിച്ച് സംസാരിച്ച് വിചിത്ര പറഞ്ഞത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നഡയിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X