ഗോവിന്ദ് പത്മസൂര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം 'കീ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഓണ്‍ലൈന്‍ ഗെയിമുകളുടെയും സൈബര്‍ ബുള്ളിയിങിന്റെയും ദോഷഫലങ്ങള്‍ തുറന്നു കാട്ടുന്ന ജീവയുടെ 'കീ' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. നിക്കി ഗല്‍റാണിയും അനൈക സോതിയും നായികമാരായെത്തുന്ന ചിത്രത്തിലെ വില്ലന്‍ മലയാളി താരം ഗോവിന്ദ് പത്മസൂര്യയാണ്.
മൈക്രോ ഗാഡ്ജറ്റുകളും അമ്പരപ്പിക്കുന്ന കംപ്യൂട്ടര്‍ ദൃശ്യങ്ങളും സ്മാര്‍ട്ട് ഫോണുകളും നിറഞ്ഞു നില്‍ക്കുന്ന ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ് കീ. ബ്ലു വെയില്‍ ഗെയിമിനേക്കാളും അപകടകാരികളായ ഗെയിമിനെ കുറിച്ചും ട്രെയിലറില്‍ പരാമര്‍ശമുണ്ട്.

ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ മൈക്കല്‍ രായപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജില്‍ ജങ് ജുക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശാല്‍ ചന്ദ്രശേഖരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അപകടകാരികളായ ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ചും അവ കുട്ടികളെ വഴിത്തെറ്റിക്കുന്ന രീതികളെ കുറിച്ചും ചിത്രം പറയുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. സിനിമ രസിപ്പിക്കുന്നതിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന് ഒരു സന്ദേശം കൂടി നല്‍കാനുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


Click it and Unblock the Notifications











