ആരൊക്കെ എതിര്‍ത്താലും തന്റെ സിനിമകളില്‍ ചിന്മയിയെ കൊണ്ട് പാടിക്കും! തുറന്നുപറഞ്ഞ് ഗോവിന്ദ് വസന്ത
Recommended Video

ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയുടെ വെളിപ്പടുത്തലുകളോടെ ആയിരുന്നു മീ ടൂ ക്യാംപെയ്ന്‍ തെന്നിന്ത്യയില്‍ സജീവമായിരുന്നത്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയുളള ഗായികയുടെ ആരോപണങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തിട മീടു വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി ചിന്മയി ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിവാദ വെളിപ്പെടുത്തലിനു ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറെ രൂക്ഷമായ വിമര്‍ശനങ്ങളും അവഗണനകളുമാണ് ചിന്മയി നേരിടുന്നത്. സിനിമയില്‍ അവസരം കുറഞ്ഞു വരുന്നതായി അടുത്തിടെ ചിന്മയി വീണ്ടും വെളിപ്പെടുത്തിയിരുന്നു. അതേസമയം ചിന്മയിക്ക് പിന്തുണയുമായി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും രംഗത്തുവന്നിരുന്നു.

ചിന്മയിയെ പുറത്താക്കി
മീ ടൂ വെളിപ്പെടുത്തലിനു ശേഷം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും അടുത്തിടെയായിരുന്നു ചിന്മയിയെ പുറത്താക്കിയിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘടന അംഗത്വ ഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് അവരെ യൂണിയന്‍ പുറത്താക്കിയിരുന്നത്. സംഭവം വലിയ വിവാദമാകുകയും ചിന്മയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തിരുന്നു.

വെളിപ്പെടുത്തലിന് മുന്‍പ്
വെളിപ്പെടുത്തലിന് മുന്‍പ് പ്രതിദിനം 15ഓളം ഗാനങ്ങള്‍ താന്‍ പാടാറുണ്ടായിരുന്നുവെന്ന് ചിന്മയി പറഞ്ഞിരുന്നത്. അതില്‍ അഞ്ചെണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതും ഇല്ലാതെയായി ഡബ്ബിംഗ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസായി 5000 രൂപ അടച്ചിരുന്നു. അതിനു ശേഷമാണ് 96,ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളില്‍ അവസരം ലഭിച്ചത്. അന്നൊന്നും ഇങ്ങനെ പറയുകയോ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല. മീ ടുവിന് ശേഷമാണ് ഇങ്ങനെ ഉണ്ടായത്, ചിന്മയി മുന്‍പ് വെളിപ്പെടുത്തി.

തമിഴില്‍ മാത്രമല്ല ഇങ്ങനെ
തമിഴില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രംഗത്തുവന്ന മലയാളത്തിലെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ക്കും ജോലി നഷ്ടമായിട്ടുണ്ടെന്നും ചിന്മയി പറഞ്ഞിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും ഗായിക തുറന്നുപറഞ്ഞിരുന്നു. മീ ടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ചിന്മയി പറഞ്ഞു.

പിന്തുണയുമായി ഗോവിന്ദ് വസന്ത
അതേസമയം ചിന്മയിക്ക് പിന്തുണയുമായി മലയാളിയായ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത രംഗത്തുവന്നത് ശ്രദ്ധേയമായി മാറിയിരുന്നു. വിലക്കുകളൈാന്നും വകവയ്ക്കാതെ ആരെതിര്‍ത്താലും എന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തില്‍ മറ്റാര്‍ക്കും തീരുമാനമെടുക്കാനാവില്ല,ഗോവിന്ദ് വസന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഗോവിന്ദ് വസന്തയുടെ പോസ്റ്റിന്
ഗോവിന്ദ് വസന്തയുടെ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഗോവിന്ദിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ മറുപടിയുമായി ചിന്മയി എത്തിയിരുന്നു. ഗോവിന്ദിന്റെ നിലപാടിന് സ്‌നേഹം അറിയിച്ചുകൊണ്ടാണ് ചിന്മയി എത്തിയിരുന്നത്. 96ന്റെ വിജയത്തിനു ശേഷം തമിഴകത്ത് തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജിലൂടെ തുടങ്ങിയ ഗോവിന്ദ് ഇപ്പോള്‍ തമിഴ് സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











