സൂര്യ മികച്ച നടനും നാഷണല്‍ ഐക്കണുമാണ്! താരത്തെക്കുറിച്ച് വാചാലനായി നിര്‍മ്മാതാവ്! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകനായ സൂര്യയ്ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. കെവി ആനന്ദ് ചിത്രമായ കാപ്പാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് അടുത്തിടെയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്ന സിനിമയില്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. ഈ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചത്. സുരറൈ പോട്ര് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂര്യയുടെ നിര്‍മ്മാണക്കമ്പനിയും ഗുപ്രശസ്ത നിര്‍മ്മാതാവായ ഗുനീതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം ഒരു തമിഴ് സിനിമ നിര്‍മ്മിക്കുന്നത്. സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഗുനീത് എത്തിയിണ്ട്. വളരെയധികം സന്തോഷത്തോടെയാണ് താന്‍ ഈ സിനിമ ഏറ്റെടുത്തത്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് സൂര്യ. നാഷണല്‍ ഐക്കണെന്നായിരുന്നു അദ്ദേഹം സൂര്യയെ വിശേഷിപ്പിച്ചത്. തമിഴിലെ തന്റെ അരങ്ങേറ്റത്തില്‍ അങ്ങേയറ്റം സംതൃപ്തനാണ് താനെന്നും അദ്ദേഹം പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. സിനിമയുടെ പൂജാചിത്രങ്ങളും സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചും അപര്‍ണ്ണ എത്തിയിരുന്നു.


Click it and Unblock the Notifications











