23കാരിയായ ഹന്‍സിക ഇപ്പോള്‍ 25 കുട്ടികളുടെ അമ്മയാണ്, സിനിമയിലല്ല!
തെന്നിന്ത്യയിലെ മറ്റ് നടിമാര്‍ ഹന്‍സികയെ കണ്ട് പഠിക്കട്ടെ. വിവാഹം കഴിഞ്ഞിട്ടില്ല, വയസ്സ് 23 ആയിട്ടേയുള്ളൂ...പക്ഷെ ഹന്‍സിക മോട്ടുവാണി ഇപ്പോള്‍ 25 കുട്ടികളുടെ അമ്മയാണ്. സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ.
അനാഥകുട്ടികളെയും മക്കളുപേക്ഷിച്ച വൃദ്ധരെയും സത്‌നാര്‍ബുദം മൂലം കഷ്ടപ്പെടുന്ന പത്തോളം സ്ത്രീകളുടെയും സംരക്ഷകയാണ് ഹന്‍സിക ഇപ്പോള്‍. ഇവര്‍ക്കായി മുംബൈയില്‍ സ്ഥലം വാങ്ങി വീടു പണിയുകയും ചെയ്തിട്ടുണ്ട് താരം.

ഷൂട്ടിങ് തിരക്കുകള്‍ കുറയുമ്പോള്‍ ഹന്‍സിക 25 ഓളം കുട്ടികളുള്ള വീട്ടിലേക്ക് ഓടിയെത്തും. അവിടെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുമ്പോള്‍ തെന്നിന്ത്യയിലെ താരറാണിയാണെന്ന പത്രാസൊന്നും ഹന്‍സികയ്ക്കില്ല. കുട്ടികള്‍ക്ക് ഹന്‍സിക നടിയല്ല, അമ്മ തന്നെയാണ്. അങ്ങനെയാണ് വിളിയ്ക്കുന്നതും.
ഷൂട്ടിങ് തിരക്കുകളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി മനസമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഹന്‍സിക ഇവര്‍ക്കരികിലേക്ക് ഓടിയെത്തുന്നത്. വരുമ്പോള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ വിലകൂടിയ സമ്മാനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങാനും താരം മറക്കാറില്ല. പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്ന താരങ്ങളില്‍ നിന്ന് ഹന്‍സിക വ്യത്യസ്തയാവുന്നത് ഇങ്ങനെയാണ്.
വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിലാണ് ഹന്‍സിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിമ്പുവിനൊപ്പം അഭിനയിച്ച വാലു എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം


Click it and Unblock the Notifications











