ഹന്‍സിക വാക്കുമാറ്റി; നിര്‍മ്മാതാക്കള്‍ വെട്ടിലായി

ഇറക്കം കുറഞ്ഞ വസ്ത്രമണിഞ്ഞ് സിനിമയില്‍ അഭിനയിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിച്ചിരുന്ന നടിയ്ക്ക് 'ഒരു കല്‍ ഒരു കണ്ണാടി' എന്ന ചിത്രം സൂപ്പര്‍ഹിറ്റായതോടെയാണ് മനംമാറ്റമുണ്ടായത്. ഇറക്കം കുറഞ്ഞ വസ്ത്രമണിഞ്ഞ് അഭിനയിക്കാനൊന്നും തന്നെ കിട്ടില്ലന്നാണത്രേ നടിയുടെ പുതിയ നിലപാട്.
ഹന്‍സികയെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ അണിയിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ്ക്കാമെന്ന് കരുതി കാശു മുടക്കിയ നിര്‍മ്മാതാക്കള്‍ക്കാണ് പണി കിട്ടിയത്. എന്തു പറഞ്ഞാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നടി അറിയിച്ചിരിക്കുന്നത്. എന്നാലും തങ്ങളോട് ഈ കൊലച്ചതി വേണ്ടായിരുന്നുവെന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്.


Click it and Unblock the Notifications











