കലൈഞ്ചറുടെ മരണം: പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് ഒഴിവാക്കി ഹന്‍സിക, പ്രഖ്യാപനം പിന്നീട്!
പിറന്നാള്‍ ദിനമായ ഇന്ന് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാനുള്ള തീരുമാനത്തിലായിരുന്നു തെന്നിന്ത്യന്‍ നായിക ഹന്‍സിക മോഠ്‌വാനി. എന്നാല്‍ മുന്‍മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യവുമായിരുന്ന കലൈഞ്ചര്‍ കരുണാനിധിയുടെ മരണപ്പെട്ടതിനാല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് താരം. തന്റെ അമ്പതാമത്തെ ചിത്രത്തിന്റെ പേര് പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.
കലൈഞ്ചറോടുള്ള ആദരസൂചകമായി ചിത്രത്തിന്റെ പ്രഖ്യാപനം മറ്റൊരു അവസരത്തിലേക്ക് മാറ്റുകയാണെന്നും സമയവും തിയതിയും പിന്നാലെ അറിയിക്കുമെന്നും ഹന്‍സിക ട്വീറ്റ് ചെയ്തു. റോമിയോ ജൂലിയറ്റ്, ബോഗന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ലക്ഷ്മണിന്റെ അസിസ്റ്റന്റ് ്ആയിരുന്ന ജമാല്‍ ആണ് ഹന്‍സികയുടെ അമ്പതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. അഥര്‍വ്വയെ നായകനാക്കി സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന 100, തുപ്പാക്കി മുനൈ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഹന്‍സിക ഇപ്പോള്‍.

വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയ ഹന്‍സിക മലയാളികള്‍ക്കും പ്രിയതാരമാണ്. പ്രഭുദേവ നായകനായി എത്തിയ തമിഴ് ചിത്രം ഗുലേഭഗവലിയാണ് ഹന്‍സിക നായികയായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2003ല്‍ ഹവ എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഹന്‍സികയുടെ സിനിമ പ്രവേശം. 2007ല്‍ അല്ലു അര്‍ജുന്‍ ചിത്രമായ ദേശമുഡുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള അരങ്ങേറ്റം. ഹീറോ എന്ന പേരില്‍ മലയാളത്തില്‍ മൊഴിമാറിയെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മികച്ച പുതുമുഖ നായികയ്ക്കുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ഹന്‍സികയെ തേടിയെത്തി.


Click it and Unblock the Notifications











