twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹന്‍സിക മുംബൈയില്‍ സ്ഥലം വാങ്ങി

    By Aswathi
    |

    ഹന്‍സികയ്ക്ക് കോളിവുഡില്‍ തിരക്കേറുകയാണ്. പ്രണയ പരാജയത്തില്‍ നിന്ന് ഓരോരുത്തരും പുതിയ പാഠങ്ങള്‍ പഠിക്കുകാണെന്ന് പറയുന്നത് എത്ര വാസ്തവം. ആ പ്രണയത്തിനും പരാജയത്തിനും ശേഷമാണ് ഹന്‍സികയും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്.

    ഇപ്പോല്‍ മുംബൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരിക്കുകയാണ് താരം. നഗരത്തില്‍ നിന്നും അല്പം മാറി വാഡ എന്ന സ്ഥലത്താണ് ഒരേക്കര്‍ സ്ഥലം വീട് നിര്‍മിക്കാനായി ഹന്‍സിക വാങ്ങിയിരിക്കുന്നത്.

    hansika

    വാര്‍ത്ത ഹന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഒച്ചപ്പാടില്‍ നിന്നും ബഹളത്തില്‍ നിന്നുമെല്ലാം മാറി, ശാന്തമായ ഒരു സ്ഥലമായിരുന്നു നോക്കിയിരുന്നത്. അത് തന്നെ ലഭിച്ചു. നഗരത്തില്‍ നന്ന് ഒരു ഒന്നര മണിക്കൂര്‍ യാത്ര വേണ്ടിവരുമെന്നും നാലഞ്ച് മാസം മുമ്പേ വാങ്ങാന്‍ തീരുമാനിച്ചതായിരുന്നുവെന്നും ഹന്‍സിക അറിയിച്ചു.

    പക്ഷെ ഈ പുതുതായി നിര്‍മിക്കുന്ന വീട് ഹന്‍സികയ്ക്ക് താമസിക്കാന്‍ വേണ്ടിയല്ല. ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ്. വീടിന്റെ പണി എത്രയും പെട്ടന്ന് തുടങ്ങുമെന്ന് ഹന്‍സിക അറിയിച്ചു.

    വിശാലിനൊപ്പം അഭിനയിച്ച ആമ്പളെ എന്ന ചിത്രമാണ് ഒടുവില്‍ ഹന്‍സികയുടേതായി റിലീസ് ആയിരിക്കുന്നത്. വാലുവാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. ഉയിരേ ഉയിരേ, പുലി, റോമിയോ ആന്റ് ജൂലിയറ്റ്, ഇദയ മുരളി, വേട്ടൈ മന്നന്‍ എന്നിങ്ങനെയാണ് മറ്റ് ചിത്രങ്ങള്‍

    English summary
    Hansika, who has been busy shooting for her Tamil projects, has apparently bought one-acre of land in Mumbai. The pretty actress recently visited Mumbai to buy the property on the city's outskirts near Wada.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X