»   » ഹന്‍സിക പ്രതിഫലം കൂട്ടിയെന്നോ? നിര്‍മാതാക്കളെ ഞെട്ടിക്കുന്ന നടിയുടെ തീരുമാനത്തിന് പിന്നില്‍!

ഹന്‍സിക പ്രതിഫലം കൂട്ടിയെന്നോ? നിര്‍മാതാക്കളെ ഞെട്ടിക്കുന്ന നടിയുടെ തീരുമാനത്തിന് പിന്നില്‍!

Posted By:
Subscribe to Filmibeat Malayalam

തമിഴകത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള നടിയാണ് ഹന്‍സിക. എന്നാല്‍ തെലുങ്കില്‍ നടി അധികമൊന്നും അഭിനയിച്ചിട്ടില്ല. 2012ല്‍ അഭിനയിച്ച ദെനികയിന എന്ന ചിത്രത്തിലൂടെ നടിക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

പ്രകാശ് കൊവേലാമുദി സംവിധാനം ചെയ്ത സൈസ് സീറോയിലാണ് നടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നടി ഹന്‍സിക എത്തിയത്.

ഇപ്പോഴിതാ ലുക്കുനോടു എന്ന തെലുങ്ക് ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് ഹന്‍സിക. മഞ്ജു വിഷ്ണുവിന്റെ നായിക വേഷം. എന്നാല്‍ അതൊന്നുമല്ല. നടി ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട പ്രതിഫലമാണ് ഇപ്പോള്‍ ടോളിവുഡില്‍ ചര്‍ച്ചയാകുന്നത്.

ഒരു കോടി രൂപ

ഒരു കോടി രൂപയാണ് നടി ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വലിയ തുക

സമീപകാലത്ത് തെലുങ്കില്‍ കാര്യമായി അഭിനയിക്കാത്ത ഹന്‍സിക ആവശ്യപ്പെട്ട പ്രതിഫലം നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.

നടിയെ മാറ്റുമോ

എന്നാല്‍ നടിയുടെ നിര്‍ബന്ധത്തിന് നിര്‍മാതാക്കള്‍ വഴങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ കഥാപാത്രത്തിന് പറ്റിയ നടിമാരെ തെലുങ്കില്‍ നിന്ന് കിട്ടാത്തതാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്.

ലുക്കുനോഡു

രാജ് കിരണാണ് ലുക്കുനോഡു സംവിധാനം ചെയ്യുന്നത്. മഞ്ജു വിഷ്ണുവാണ് നായകന്‍. ഇത് മൂന്നാം തവണയാണ് വിഷ്ണുവിന്റെ നായികയായി ഹന്‍സിക എത്തുന്നത്.

ഹന്‍സികയുടെ ഫോട്ടോസിനായി

English summary
Hansika charges Rs 1 crore for her next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X