»   » ചിമ്പുവുമായി ഒരിടപാടുമില്ലെന്ന് ഹന്‍സിക

ചിമ്പുവുമായി ഒരിടപാടുമില്ലെന്ന് ഹന്‍സിക

Written By:
Subscribe to Filmibeat Malayalam
കോളിവുഡിലെ സുന്ദരിമാരെ കറക്കിയെടുക്കാന്‍ വിരുതുള്ള ചിമ്പുവിന്റെ പുതിയ ഇര ഹന്‍സികയാണെന്ന് ഗോസിപ്പുകള്‍. ഒന്നിനു പിന്നാല ഒന്നെന്ന കണക്കില്‍ ഇവരൊന്നിച്ചുള്ള സിനിമകള്‍ വരുന്നതാണ് ഇങ്ങനെയൊരു പരദൂഷണത്തിന് വഴിമരുന്നിട്ടിരിയ്ക്കുന്നത്.

അഞ്ച് ലക്ഷം രൂപ മുടക്കി ചിമ്പു ഹന്‍സികയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയെന്ന വാര്‍ത്തകളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകാനായി ഒരു ഹെലികോപ്റ്റര്‍ തന്നെ ഹന്‍സുവിന് ചിമ്പു ഒരുക്കിക്കൊടുത്തതായും കോടമ്പാക്കത്തു നിന്നും കേള്‍ക്കുന്നുണ്ട്.

എന്നാലിതെല്ലാം വെറും പുകയാണെന്നാണ് ഹന്‍സികയുടെ വാദം. ലാഖണ്ഡ്‌വാലയിലെ വീട്ടില്‍ നിന്നും ബര്‍ത്ത്‌ഡേ പാര്‍ട്ടി നടന്ന ഫിലിംസ്റ്റണ്‍ സറ്റുഡിയോയിലേക്ക് 20 മിനിറ്റ് െ്രെഡവ് ചെയ്ത് എത്താനുള്ള ദൂരമേയുള്ളൂ പിന്നെന്താണ് ഒരു ഹെലികോപ്റ്ററിന്റെ ആവശ്യമെന്നും ഹന്‍സിക ചോദിക്കുന്നു. അതേസമയം, തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ ഒരേയൊരു സിനിമാതാരം ചിമ്പു മാത്രമാണെന്ന കാര്യവും ഹന്‍സിക സമ്മതിക്കുന്നു.

അടുത്തായിരുന്നു ചിമ്പു അഭിനയിക്കുന്ന ചിത്രമായ 'പോടാ പോടി' യുടെ ലൊക്കേഷന്‍. തിരക്കിട്ട ഷൂട്ടിംഗിനിടയില്‍ നിന്നും വന്ന് അഞ്ച് മിനിറ്റ് പാര്‍ട്ടിയില്‍ സംബന്ധിച്ച ശേഷം ചിമ്പു മടങ്ങിയെന്നാണ് ഹന്‍സിക പറയുന്നത്.

സിനിമയിലെ സുഹൃത്തുക്കളെ ആരെയും താന്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും, തന്റെ ബാല്യകാല സുഹൃത്തുക്കളായ അന്‍പതോളം പേര്‍ക്കൊപ്പമാണ് താന്‍ ജന്മദിനം ആഘോഷിച്ചതെന്നും ഹന്‍സിക ചൂണ്ടിക്കാട്ടുന്നു. വാളു, വേട്ടൈ മന്നന്‍ എന്നീ രണ്ടു തമിഴ് ചിത്രങ്ങളില്‍ ചിമ്പുവും ഹന്‍സികയുമാണ് ജോഡികള്‍. ചിമ്പു തന്റെ നല്ലൊരു സുഹൃത്താണെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്നുമാണ് ഹന്‍സികയുടെ വാദം.

English summary
STR and Hansika dating each other and the actor reportedly being head over heels for her.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam