»   » തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക ദത്തെടുത്ത കുട്ടികളുടെ എണ്ണം കേട്ടാല്‍ ആരും ഒന്ന് അതിശയിച്ച് പോവും

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക ദത്തെടുത്ത കുട്ടികളുടെ എണ്ണം കേട്ടാല്‍ ആരും ഒന്ന് അതിശയിച്ച് പോവും

By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്നും ഉയരങ്ങളിലേക്കെത്തിയ പലതാരങ്ങളും സാമൂഹ്യ സേവനത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ്. ഹോളിവുഡിലെ ആഞ്ജലീന ജോളി മുതല്‍ തെന്നിന്ത്യയിലെ ഹന്‍സിക വരെ അതില്‍ ഉദാഹരണങ്ങളാണ്. ആഞ്ജലീന സ്വന്തം കുട്ടികള്‍ക്കൊപ്പം മൂന്ന് കുട്ടികളെ കൂടിയാണ് ദത്തെടുത്തിരിക്കുന്നത്.

പൂര്‍ണ ഗര്‍ഭിണിയായി നടിയുടെ ഫോട്ടോഷൂട്ട്! ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് ഇങ്ങനെ..

എന്നാല്‍ തമിഴ് നടി ഹന്‍സിക ദത്തെടുത്തിരിക്കുന്ന കുട്ടികള്‍ ഒന്നും രണ്ടുമല്ല. 25 കുട്ടികളെയാണ് ഹന്‍സിക ദത്തെടുത്ത് സംരക്ഷണം നല്‍കി വരുന്നത്. നടിയുടെ സന്തോഷങ്ങള്‍ക്ക് പിന്നില്‍ ഈ കുട്ടികളാണെന്നാണ് നടി പറയുന്നത്.

ഹന്‍സികയുടെ കുട്ടികള്‍

തെന്നിന്ത്യയില്‍ നിന്നും ഏറ്റവുമധികം കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുന്നത് നടി ഹന്‍സികയാണ്. 25 കുട്ടികളാണ് ഹന്‍സികയുടെ സംരണത്തില്‍ വളരുന്നത്.

ഏറ്റവും വലിയ സമ്പാദ്യം

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ഈ കുട്ടികളാണെന്നാണ് ഹന്‍സിക പറയുന്നത്. ഇവരുടെ വിദ്യാഭ്യാസം, ആരോഗ്യം, കഴിവുകള്‍ എന്നിവയെ പ്രോത്സാഹിപ്പിച്ച് കൊണ്ടാണ് നടി ജീവിക്കുന്നത്.

ദത്തെടുക്കലിന്റെ കാരണം ഇതാണ്


അടുത്ത തലമുറയ്ക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്തയാണ് തന്നെ ഇത്രയധികം കുട്ടികളെ ദത്തെടുക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് ഹന്‍സിക പറയുന്നത്.

പിറന്നാള്‍ ആഘോഷം

ഹന്‍സികയുടെ പിറന്നാള്‍ ആഘോഷം ഈ കുട്ടികളുടെ കൂടെയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ പത്ത് കുട്ടികളെ കൂടി ദത്തെടുക്കുമെന്ന് മുമ്പ് നടി വ്യക്തമാക്കിയിരുന്നു.

ഇത് മാത്രമല്ല

കുട്ടികളെ ദത്തെടുക്കുന്നതിന് പുറമെ ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച സ്ത്രീകള്‍ക്ക് ചികിത്സ സഹായവും അതിനൊപ്പം ക്യാന്‍സര്‍ രോഗികളായി കഴിയുന്ന ദമ്പതികളുടെ കുട്ടികളെ കൂടി ദത്തെടുക്കാനും നടി മുന്നിലുണ്ടായിരുന്നു.

ഹന്‍സിക


26 വയസുകാരിയായ ഹന്‍സിക 2003 മുതലാണ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടായിരുന്നു ഹന്‍സിക അഭിനയിച്ച് തുടങ്ങിയത്. ശേഷം നായികയായി തമിഴ് സിനിമയില്‍ ഇന്നും സജീവമായി തുടരുകയാണ്.

മലയാളത്തിലേക്കും

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അന്യഭാഷ സിനിമകളില്‍ സജീവമായി അഭിനയിക്കുന്ന ഹന്‍സിക ആദ്യമായി മലയാളത്തിലും അഭിനയിക്കാന്‍ പോവുകയാണ്. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് ആദ്യമായി ഹന്‍സിക മലയാളത്തിലേക്ക് എത്താന്‍ പോവുന്നത്.

English summary
Hansika Motwani adopted 25 childrens
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam