ഹന്‍സികയ്ക്ക് കൈ നിറയെ ചിത്രങ്ങള്‍
ഇന്ത്യന്‍ ചലച്ചിത്ര നടി ഹന്‍സിക മോട്‌വാനിക്ക് കൈ നിറയെ ചിത്രങ്ങള്‍. പോയ വര്‍ഷം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് മാറ്റു കൂടുകയാണ്. ഈ വര്‍ഷവും കൈനിറയെ സിനിമകളുമായാണ് താരത്തിന്റെ യാത്ര. പുതിയ കുറേ പടങ്ങള്‍ക്ക് ഗ്ലാമര്‍ താരം ഡേറ്റും കൊടുത്തു കഴിഞ്ഞു. മാന്‍ കാരാട്ടെ, അരന്‍മനൈ തുടങ്ങിയ ചിത്രങ്ങള്‍ ആയിരുന്നു തിയറ്ററുകളില്‍ ഓടിയ ഹന്‍സികയുടെ പുതിയ ചിത്രങ്ങള്‍.
അണിയറയില്‍ ഇനിയും ഹന്‍സികയുടെ ഒരുപിടി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. വാലു എന്ന ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ആണ് സൂചന. നടന്‍ ആര്യയുമായി അഭിനയിച്ച മേഘമാന്‍ എന്ന ചിത്രം പൊങ്കലിന് പുറത്തിറങ്ങും. നടന്‍ വിശാലിന്റെ കൂടെ ആമ്പലയില്‍ ആണ് ഹന്‍സിക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ബാല താരം ആയിട്ടാണ് ഹന്‍സിക അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. തെലുങ്ക് ചിത്രം ആയ ദേശമുദുരു എന്ന ചിത്രം ആണ് ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ ഈ ഗ്ലാമര്‍ താരത്തെ തേടിയെത്തി. സൂര്യ,ജയം രവി,ചിമ്പു തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം എല്ലാം അഭിനയിച്ച ഹന്‍സിക ഒടുവില്‍ തമിഴ് ദളപതി വിജയുടെ നായിക ആയി വേലായുധത്തിലും അഭിനയിച്ചു.
ചിമ്പുവിന്റെ നായിക ആയി ഹന്‍സിക വീണ്ടും വേഷം ഇടുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ തമിഴ് നടിമാര്‍ക്ക് വെല്ലുവിളി ആയിട്ടാണ് താരത്തിന്റെ ഈ യാത്ര. ഈ പുതുവര്‍ഷം കൈ നിറയെ സമ്മാനം ആണ് ഹന്‍സികയ്ക്ക് നല്‍കുന്നത്.


Click it and Unblock the Notifications