ആ ബന്ധത്തിൽ സംഭവിച്ചത് ആവർത്തിക്കരുതെന്നുണ്ടായിരുന്നു; ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഹൻസിക

ഉത്തരേന്ത്യക്കാരായ നിരവധി നടിമാർ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. തമന്ന, കാജൽ അ​ഗർവാൾ തുടങ്ങിയവർ‌ ഇതിനുദാഹരണമാണ്. ഇക്കൂട്ടത്തിൽ വൻ ജനപ്രീതി തമിഴകത്ത് നേടിയ നടിയാണ ഹൻസിക മോട്വാണി. ബാലതാരമായി ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച ഹൻസിക മുതിർന്നപ്പോൾ നായിക നടിയായി സ്വീകരിച്ചത് തെന്നിന്ത്യൻ സിനിമാ ലോകമാണ്.

സൂപ്പർ സ്റ്റാർ സിനിമകളിൽ വന്നു പോവുന്ന നായിക കഥാപാത്രങ്ങളാണ് നടി ചെയ്തതെങ്കിലും ഇതിലൂടെ നടിയുണ്ടാക്കിയ ആരാധകരുടെ എണ്ണം ചെറുതല്ല. തെലുങ്ക് സിനിമകളിലും ഇതേ വിജയം ഹൻസികയ്ക്ക് ആവർത്തിക്കാനായി. മലയാളത്തിൽ വില്ലൻ എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാ‌ളായി പ്രണയത്തിലായിരുന്ന ബിസിനസ്കാരൻ സൊഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയം പ്രണയമായി മാറുകയായിരുന്നു.

രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ പങ്കെടുത്തിരുന്നുള്ളൂ. സിനിമാ രം​ഗത്ത് നിന്നാരും അതിഥികളായുണ്ടായിരുന്നില്ല. ഹൻസികയുടെ വിവാഹ സമയത്ത് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു.

Hansika Motwani

കത്യൂര്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യം വിവാഹം വേർപിരിഞ്ഞതായിരുന്നു ഇദ്ദേഹം. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്താണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഭർത്താവിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നെന്നും വാർത്തകൾ വന്നു. പൊതുവെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന ഹൻസിക ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇക്കാര്യങ്ങളൊന്നും നടിയുടെ അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഹൻസികയുടെ വിവാഹ ദിവസങ്ങളുടെ സീരീസ് സ്ട്രീം ചെയ്യാൻ പോവുകയാണ്. ഇതിൽ തന്റെ വ്യക്തിപരമായ ചില വിഷയങ്ങൾ ഹൻസിക തുറന്ന് പറയുന്നുന്നുണ്ട്. ഹൻസികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് ഷോയുടെ പേര്.

നടൻ ചിമ്പുവുമായുണ്ടായിരുന്ന പ്രണയ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഈ ഷോയിൽ ഹൻസികയിപ്പോൾ. ഷോയുടെ പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ചിമ്പുവിന്റെ പേര് പരാമർശിച്ചിട്ടില്ല.

Hansika Motwani, Simbu

'ഇതിന് മുമ്പ് എന്റെയാെരു ബന്ധം എല്ലാവരും അറിഞ്ഞതാണ്. ഇനിയും എനിക്കത് ആവർത്തിക്കണമെന്നില്ലായിരുന്നു. അതിനിടെയാണ് സൊഹൈൽ കടന്ന് വരുന്നത്. അവനെന്റെ അടുത്തുണ്ടായിരുന്നു. എന്റെ ജീവിത പങ്കാളിയാവാൻ പോവുന്നയാൾ. ഇനിയും ഒരു ബന്ധം പുറത്തറിയുകയാണെങ്കിൽ അത് ഞാൻ വിവാഹം കഴിക്കാൻ പോവുന്നയാളെയായിരിക്കണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,' ഹൻസിക പറഞ്ഞതിങ്ങനെ.

തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ചിമ്പുവും ഹൻസികയും തമ്മിലുള്ള പ്രണയം നയൻതാര- ചിമ്പു പ്രണയത്തിന് ശേഷം ചിമ്പു നിരന്തരം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത് ഹൻസികയുമായുള്ള പ്രണയ കാലത്തായിരുന്നു. വാല് എന്ന സിനിമയിൽ ചിമ്പുവും ഹൻസികയും ഒരുമിച്ചഭിനയിച്ചിരുന്നു.

ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ സിനിമ റിലീസ് ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് കാരണമെന്തെന്ന് രണ്ട് താരങ്ങളും വ്യക്തമാക്കിയിട്ടില്ല, വേർപിരിഞ്ഞതിന് ശേഷവും ഹൻസികയും ചിമ്പുവും നല്ല സുഹൃത്തുക്കളാണ്.

ചിമ്പുവിന്റെ മുൻ കാമുകിമാരായ ഹൻസികയുെടയും നയൻതാരയുടെയും വിവാഹം കഴി‍ഞ്ഞു. നാൽപതുകാരനായ ചിമ്പു ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുകയാണ്. തനിക്ക് അനുയോജ്യയായ ആളെ കണ്ടാൽ അപ്പോൾ വിവാഹം കഴിക്കുമെന്നും തിരക്ക് പിടിച്ച് വിവാഹം കഴിച്ച് വേർപിരിയാൻ താൽപര്യമില്ലെന്നുമാണ് ചിമ്പു നേരത്തെ വ്യക്തമാക്കിയത്.

More from Filmibeat

Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X