'സൊഹൈലിനോട് യെസ് പറയാനെടുത്തത് എട്ട് വർഷം'; ചിമ്പുവുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷം സംഭവിച്ചത്

ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധയാകർഷിച്ച നടിയാണ് ഹൻസിക. വിജയ്, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച ഹൻസികയ്ക്ക് തെലുങ്കിലും തമിഴിലും നിരവധി ആരാധകരുണ്ട്. അടുത്തിടെയായിരുന്നു ഹൻസികയുടെ വിവാഹം. രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

ബിസിനസ്കാരൻ സൊഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ട്. സൊഹൈലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് ഹൻസികയുമായുള്ള വിവാഹം നടക്കുന്നത്.

ഇതിൽ കഴിഞ്ഞ ദിവസം നടി തന്നെ വ്യക്തത വരുത്തിയിരുന്നു

ഹൻസികയുടെ സുഹൃത്തായിരുന്നു ആ​ദ്യ ഭാര്യയെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. ഇതിൽ കഴിഞ്ഞ ദിവസം നടി തന്നെ വ്യക്തത വരുത്തിയിരുന്നു. വിവാഹ മോചനത്തിന് താനുമായി ഒരു ബന്ധവുമില്ലായിരുന്നെന്നാണ് ഹൻസിക വ്യക്തമാക്കിയത്.

ലവ് ശാദി ഡ്രാമ എന്ന ഷോയിലാണ് ​തന്റെ വിവാഹത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെക്കുറിച്ചുമെല്ലാം ഹൻസിക സംസാരിക്കുന്നത്. ഇപ്പോഴിതാ ഷോയിൽ തന്റെ മുൻപ്രണയത്തെക്കുറിച്ചും സൊഹെെലിന്റെ പ്രൊപ്പോസൽ വന്നതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഹൻസിക. നടൻ ചിമ്പുവുമായുള്ള ബ്രേക്കപ്പിന് ശേഷം താൻ ഏറെ നാൾ സിം​ഗിളായിരുന്നെന്ന് ഹൻസിക പറയുന്നു.

എന്നത്തേക്കുമായി എന്റേതാവുന്ന ഒരാളോട് യെസ് പറയാൻ കാത്തിരിക്കുകയായിരുന്നു

താൻ ആഴത്തിൽ പ്രണയത്തിലാവുന്ന ഒരാൾക്കായി കാത്തിരിക്കുകയായിരുന്നെന്നും ഹൻസിക പറയുന്നു. എന്നത്തേക്കുമായി എന്റേതാവുന്ന ഒരാളോട് യെസ് പറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഇതിനിടെയാണ് സൊഹൈൽ കടന്ന് വരുന്നത്. ഞാൻ മുമ്പത്തേക്കാലും കൂടുതൽ പ്രണയത്തിൽ വിശ്വസിച്ചു, ഹൻസിക പറഞ്ഞതിങ്ങനെ. ഏഴെട്ട് വർഷമെടുത്ത് ഞാൻ യെസ് പറയാൻ. ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നു. പക്ഷെ ഞാൻ അത്ര എക്സ്പ്രസീവല്ല. വിവാഹം എന്ന സങ്കൽപ്പത്തിൽ ഞാൻ വിശ്വസിക്കുന്നെന്നും നടി വ്യക്തമാക്കി.

 ഇരുവരും ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തിരുന്നു

2013 ലാണ് ഹൻസികയും ചിമ്പുവും പ്രണയത്തിലാവുന്നത്. ഇരുവരും ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തിരുന്നു. അജിത്തിനെയും ശാലിനിയെയും പോലെ സന്തോഷകരമായ ദാമ്പത്യ ജീവിതം താനാ​ഗ്രഹിക്കുന്നെന്നും ചിമ്പു അന്ന് പറഞ്ഞിരുന്നു.

എന്നാൽ അധിക നാൾ ബന്ധം നീണ്ടു നിന്നില്ല. ചിമ്പു-ഹൻസിക ബ്രേക്കപ്പിന് കാരണമായതെന്തെന്ന് ഇതുവരെ വ്യക്തമല്ല.

 എടുത്ത് പറയത്തക്ക റോളുകളൊന്നും ഹൻസികയ്ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല

2010 നും 18 നും ഇടയ്ക്കാണ് ഹൻസികയുടെ കരിയറിലെ നിരവധി ഹിറ്റുകളുണ്ടായത്. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് തന്റെതായ ഇടം നേടിയെടുക്കുന്നതും ഇക്കാലത്താണ്. കരിയറിലെ മികച്ച സമയത്ത് നിൽക്കവെയായിരുന്നു ചിമ്പുവുമായുള്ള പ്രണയം.

നായികയായി ശ്രദ്ധിക്കപ്പെട്ടെങ്കിലും എടുത്ത് പറയത്തക്ക റോളുകളൊന്നും ഹൻസികയ്ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. അരൺമനൈ ഉൾപ്പെടെയുള്ള ചുരുക്കം സിനിമകളിൽ മാത്രമാണ് നടിക്ക് വലിയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്.

വിവാഹ ശേഷവും താൻ കരിയറിൽ തുടരുമെന്ന് ഹൻസിക നേരത്തെ വ്യക്തമാക്കിയിരുന്നു

സൂപ്പർ സ്റ്റാർ സിനിമകളിൽ വന്നു പോവുന്ന നായിക കഥാപാത്രങ്ങളാണ് നടി തമിഴകത്ത് ചെയ്തതിൽ കൂടുതലും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിൽ സജീവമല്ല ഹൻസിക. അഭിനയ പ്രധാന്യമുള്ള സിനിമകൾ ചെയ്യാനുള്ള കാത്തിരിപ്പിലാണത്രെ നടി. വിവാഹ ശേഷവും താൻ കരിയറിൽ തുടരുമെന്ന് ഹൻസിക നേരത്തെ വ്യക്തമാക്കിയിരുന്നു.

ബാലതാരമായി ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഹൻസിക. ഹൃതിക് റോഷന്റെ കോയി മിൽ ​ഗയ എന്ന സിനിമയിൽ ബാലതാരമായി ഹൻസിക അഭിനയിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ ഹിന്ദിയിൽ നിന്ന് വലിയ അവസരങ്ങൾ നടിക്ക് വന്നില്ല.

More from Filmibeat

Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X