എന്റെ ഭർത്താവാണ് എപ്പോഴും ഇതിന് സാക്ഷി; എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാൻ ചോദിക്കും; ഹൻസിക

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് ഹൻസിക മോട്വാണി. തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർസ്റ്റാറുകളുടെ നായികയാകാൻ അവസരം ലഭിച്ച ഹൻസിക വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അതേസമയം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ഹൻസികയ്ക്ക് വിരളമായേ ലഭിച്ചിട്ടുള്ളൂ. എങ്കിലും നടിയുടെ താരമൂല്യത്തിന് മങ്ങലേറ്റിട്ടില്ല. ബാലതാരമായ ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച ഹൻസികയെ മുതിർന്നപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകമാണ് സ്വീകരിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൻസികയുടെ വിവാഹം നടന്നത്. ബിസിനസുകാരൻ സുഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും വർഷങ്ങളായി അടുത്തറിയുന്നവരാണ്. രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവമാണ് ഹൻസിക-സൊഹൈൽ വിവാഹം നടന്നത്. സൊഹൈലിനെക്കുറിച്ചുള്ള ചില വിവരങ്ങൾ വിവാഹത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

Hansika Motwani

ഇദ്ദേഹത്തിന്റെ ആദ്യ വിവാഹം വേർപിരിഞ്ഞതാണ്. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്താണെന്നും ഭർത്താവിന്റെ ആദ്യ വിവാഹത്തിന് ഹൻസിക അതിഥിയായി എത്തിയിരുന്നെന്നും റിപ്പോർട്ടുകൾ വന്നു. ഇന്നും ഇതൊരു അഭ്യൂഹമായി നിലനിൽക്കുകയാണ്. ​ഗോസിപ്പുകളൊന്നും കാര്യമാക്കാതെ രണ്ട് പേരും സന്തോഷകരമായി ജീവിക്കുന്നു.

അധികമാർക്കും അറിയാത്ത തന്റെ ഒരു സ്വഭാവത്തെക്കുറിച്ച് ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ മികച്ച സ്റ്റാൻഡ് അപ്പ് കൊമേ‍ഡ‍ിയൻ ആണെന്നാണ് എന്റെ വിചാരം. എന്റെ ഭർത്താവ് എപ്പോഴും ഇതിന് സാക്ഷിയാണ്. അദ്ദേഹം ചിരിക്കാൻ നിർബന്ധിതനാകും. നീ സ്റ്റാൻഡ് അപ്പ് കൊമേഡിയനാണെന്ന് കരുതുന്നുണ്ടോ എന്ന് ഭർത്താവ് ചോദിക്കും. അതെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാനും. ഇല്ല, പക്ഷെ ഞാൻ മാത്രമാണ് കാണിയെന്ന് ഭർത്താവ് മറുപടി നൽകുമെന്നും ഹൻസിക വ്യക്തമാക്കി.

Hansika Motwani

തന്റെ സിനിമാ കരിയറിനെക്കുറിച്ചും ഹൻസിക സംസാരിച്ചു. എല്ലാ സംവിധായകർക്കൊപ്പവും വർക്ക് ചെയ്യണമെന്നുണ്ട്. സഞ്ജയ് ലീല ഭൻസാലിയെ മാന്ത്രികനായാണ് കാണുന്നത്. അതേസമയം സ്വന്തം സിനിമകൾ താൻ കാണാറില്ലെന്നും ഹൻസിക മോട്വാണി വ്യക്തമാക്കി. വിവാ​ഹശേഷവും അഭിനയ രം​ഗത്ത് തുട‌രാനാണ് തീരുമാനമെന്ന് നേരത്തെ ഹൻസിക വ്യക്തമാക്കിയിട്ടുണ്ട്. പാർട്ണർ ആണ് ഹൻസികയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ.

സിനിമയുടെ ഒരു പ്രൊമോഷണൽ ഇവന്റിനിടെയുണ്ടായ സംഭവം വിവാദമായിരുന്നു. സിനിമയിൽ അഭിനയിച്ച നടൻ റോബോ ശങ്കർ ഹൻസികയെ അവഹേളിച്ച് സംസാരിച്ചതാണ് വിവാ​ദത്തിന് കാരണമായത്. സിനിമയിൽ ഹൻസികയുടെ കാൽ ഞാൻ തടവുന്ന ഒരു രം​​ഗമുണ്ട്. ആ സീൻ ചെയ്യാൻ ഹൻസിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി. കാൽവിരൽ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹൻസിക. ഹീറോ ആ​ദി മാത്രമേ എന്നെ തൊടാവൂ, മറ്റാർക്കും തൊടാൻ പറ്റില്ലെന്ന് പറഞ്ഞു.

ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസിലായത് എന്നാണ് റോബാ ശങ്കർ പറഞ്ഞത്. ഇത് കേട്ട് വേദിയിൽ ഹൻസിക ഇരിക്കുന്നുമുണ്ട്. റോബോ ശങ്കറിനെതിരെ ഇവന്റിനെത്തിയ ഒരു മാധ്യമപ്രവർത്തകൻ വിമർശനമുന്നയിച്ചു. ഇത്തരം ആളുകളെ വേദിയിൽ കയറ്റരുതെന്നാണ് മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടത്. വിവാദങ്ങളോട് പ്രതികരിക്കാൻ ഹൻസിക തയ്യാറായില്ല.

ഹൻസികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പഴയത് പോലെ തിരക്ക് പി‌ടിച്ച് സിനിമകൾ ചെയ്യാൻ ഹൻസിക ഇന്ന് താൽപര്യപ്പെടുന്നില്ല. കരിയറിൽ ചെറിയൊരു ഇടവേളയും ഒരു ഘ‌ട്ടത്തിൽ നടിക്ക് വന്നിട്ടുണ്ട്.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X