Don't Miss!
- News
ടെക്സസിലെ ആകാശത്ത് അപൂര്‍വ ദൃശ്യം; പറക്കുംതളികയോ മേഘങ്ങളോ? ഞെട്ടി നാട്ടുകാര്‍
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഗ്ലാമര്‍ വേഷങ്ങളില്‍ ഇനി അഭിനയിക്കില്ല! തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോട് താല്പര്യമില്ല: ഹന്‍സിക
തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരസുന്ദരിയാണ് ഹന്‍സിക മൊധ്വാനി. ഹിന്ദിയിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തായിരുന്നു നടി തിളങ്ങിയിരുന്നത്. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം നായികാ വേഷങ്ങളില്‍ നടി തിളങ്ങിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകളായിരുന്നു നടി തന്റെ കരിയറില്‍ ചെയ്തിരുന്നത്.
വ്യാജന്മാര് പണി തുടങ്ങി! വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു
മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തില്‍ എത്തിയ നടി മലയാളികള്‍ക്കും സുപരിചിതയാണ്. സിനിമയില്‍ തിളങ്ങിനിന്നിരുന്ന നടി അടുത്തിടെ വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമായിരുന്നു എത്തിയിരുന്നത്. പ്രഭുദേവയുടെ നായികയായുളള ഗുലാബേകാവലി ആയിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ഗ്ലാമര്‍ നായികയാകാന്‍ ഇനി താല്പര്യമില്ലാത്തതുകൊണ്ടാണ് സിനിമകള്‍ കുറച്ചതെന്ന് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

ഹന്‍സിക പറഞ്ഞത്
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇനി താല്പര്യമില്ലെന്നും അതുകൊണ്ടാണ് പല സിനിമകളും താന്‍ ഒഴിവാക്കിയതെന്നും നടി പറയുന്നു. കഴിഞ്ഞ പത്തുമാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതില്‍ നാലു സിനിമകള്‍ മാത്രമാണ് തന്നെ ആകര്‍ഷിച്ചത്. നായകന്റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാവാന്‍ ഇനിയില്ല. തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോടും ഇനി താല്പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ചത്. ഹന്‍സിക മൊധ്വാനി പറയുന്നു.

ഗ്ലാമര്‍ ബൊമ്മയായി എത്തില്ല
ഇനി ഒരിക്കലും എന്നെ ഒരു ഗ്ലാമര്‍ ബൊമ്മയായി സിനിമകളില്‍ കാണില്ല. ഗ്ലാമറിനുമപ്പുറം അഭിനയത്തിന് വിശ്വാസം അര്‍പ്പിക്കുന്നവരുടെ സിനിമകള്‍ക്കായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക,നടി പറയുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന സമയത്തായിരുന്നു ഇക്കാര്യത്തില്‍ പ്രതികരണവുാമയി നടി എത്തിയിരുന്നത്. അതേസമയം നടി ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദത്തെടുത്ത കുട്ടികളുടെ കാര്യങ്ങള്‍
ദത്തെടുത്ത കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാനുമാണ് ഇനി തന്റെ ആഗ്രഹമെന്ന് ഹന്‍സിക പറഞ്ഞിരുന്നു. വൃദ്ധരായവര്‍ക്കും അനാഥരും അശരണരായവര്‍ക്കും താമസിക്കാന്‍ ഒരു ആശ്രമം പണിയുകയൊണ് തന്റെ ലക്ഷ്യമെന്നും ഹന്‍സിക പറയുന്നു. അതിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ സിനിമകള്‍
പ്രഭുദേവ ചിത്രത്തിനു ശേഷം മൂന്ന് സിനിമകളാണ് ഹന്സികയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുപ്പാക്കി മുനൈ, 100, മഹ തുടങ്ങിയ സിനിമകളാണ് നടിയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മൂന്ന് ചിത്രങ്ങളും തമിഴിലാണ് ഹന്സികയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഗുലേഭാഗവലിക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.
മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്
ഉണ്ടയില്‍ മമ്മൂക്കയ്ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി