Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിമാനത്തിൽ തൂങ്ങി നിന്ന് കടൽ കാഴ്ച കണ്ട് ഹൻസിക, നടിയുടെ ചിത്രം വൈറലാകുന്നു...
മാലി ദ്വീപ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം അവധി ആഘോഷത്തിനായി മാലി ദ്വീപിലേയ്ക്കാണ് താരങ്ങൾ പോകുന്നത്. സാമന്ത, കാജൽ അഗർവാൾ, രാകുൽ പ്രീത്,കൃതി സനോൺ തുടങ്ങിയവർ തങ്ങളുടെ മാലി അവധിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിത തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനിയും അവധി ആഘോഷിക്കാനായി മാലിയിൽ എത്തിയിരിക്കുകയാണ്. കുടുംബസമേതമാണ് നടി മാലിദ്വീപിൽ എത്തിയിരിക്കുന്നത്.
ഹാൻസികയുടെ അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടി തന്നെയാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹാൻസികയുടെ സീപ്ലെയിനിൽ നിന്നുള്ള ചിത്രമാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. മാലിദ്വീപ് കാണാനുള്ള ഏറ്റവും നല്ല മാർഗം ഈ സീ പ്ലെയിനാണെന്നാണ് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിൽ തൂങ്ങിനിൽക്കുന്ന നടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.
സീപ്ലെയിനിൽ നിന്നുള്ള ചിത്രം കൂടാതെ മാലി ദ്വീപിൽ നന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും ഹാൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം തവണയാണ് ഹാൻസിക അവധി ആഘോഷത്തിനായി മാലിയിൽ എത്തുന്നത്.
അടുത്ത കാലത്ത് ഹാൻസികയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ശരീര ഭാരം കുറിച്ച് കൂടുതൽ സുന്ദരിയായിട്ടായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ആരാധകർ മാത്രമല്ല സിനിമാ ലോകവും ഹാൻസികയുടെ മേക്കോവർ കണ്ട് ഞെട്ടിയിരുന്നു.
തെന്നിന്ത്യയിലാണ് സജീവമെങ്കിലും മലയാളത്തിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്. മലയാള ചിത്രത്തിലും ഹാൻസിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായെത്തിയ വില്ലന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ തമിഴ് നടന്‍ വിശാലിന്‍റെ നായികയായാണ് ഹൻസിക എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഹൻസികയുടെ അന്യഭാഷ ചിത്രത്തിനgx കേരളത്തിൽ മികച്ച ആരാധകരുണ്ട്.