അതില്‍ ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണ്... ആ സംഭവത്തെ കുറിച്ച് ഹന്‍സിക പറയുന്നു
നടി ഹന്‍സിക മോട്ടുവാണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വയറലായതും അതിനെതിരെ നടി പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. വിഷയത്തില്‍ പലരും ഹന്‍സികയെ പിന്തുണച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞു ഇതെല്ലാം പബ്ലിസിറ്റിയ്ക്ക് വേണ്ടി ഹന്‍സിക തന്നെ ചെയ്യുന്നതാണെന്ന്.
ഒരു പ്രമഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആ സംഭവത്തെ കുറിച്ചും തനിക്കെതിരെ വന്ന ആരോപണത്തെ കുറിച്ചും ഹന്‍സിക പ്രതികരിച്ചു. എനിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. വ്യക്തിപരമായി എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാന്‍ ആളുകളോട് പെരുമാറാറുള്ളത്.

വെറുതെ ഒരു മുറിയുടെ കോണിലുരുന്ന് ഞാന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല. അവര്‍ പ്രതികരണം അര്‍ഹിക്കുന്നില്ല. സഹതാപം മാത്രമേ എനിക്കവരോടുള്ളൂ- ഹന്‍സിക പറഞ്ഞു.രണ്ട് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് യു എസ്സില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് എന്റെ ഫോണിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന കാര്യം എനിക്ക് വലിയ ഞെട്ടലായരുന്നു.അതില്‍ പല ചിത്രങ്ങളും മോര്‍ഫ് ചെയ്തതാണ്. ട്വിറ്ററും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞതോടെ ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ വിളിച്ചറിയിച്ചു. അതിന് ശേഷം പരാതി നല്‍കുകയായിരുന്നു- ഹന്‍സിക പറഞ്ഞു


Click it and Unblock the Notifications