സുന്ദറിന്റെ ചിത്രത്തില്‍ ഹന്‍സിക നായിക
തമിഴ് ഹൊറര്‍ ചിത്രത്തില്‍ ഹന്‍സിക മോട്ട്‌വാനി നായിക. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ആരണ്‍മനൈ 2 എന്ന ചിത്രത്തിലാണ് ഹന്‍സിക അഭിനയിക്കുന്നത്.
നാലാം തവണയാണ് ഹന്‍സികയും സുന്ദറും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ആരണ്‍മനൈയുടെ ആദ്യ ഭാഗത്തില്‍ ഹന്‍സിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതായി താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.ആരണ്‍മനൈ 2ല്‍ തൃഷ കൃഷ്ണനും സിദ്ധാര്‍ത്ഥും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 2014 സെപ്തംബറില്‍ പുറത്തിറങ്ങിയ ആരണ്‍മനൈ ബോക്‌സ് ഓഫീസിലില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications











