ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക
ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. നസ്‌റിയ നസീമും ദുല്‍ഖറും ജോഡിചേര്‍ന്നഭിനയിച്ച ചിത്രത്തിലൂടെ ആദ്യകാല നടി മധുപാല തിരിച്ചെത്തിയതും ശ്രദ്ധേയമായി.
മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയായിരുന്നു ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. 2015 ല്‍ റിലീസായ ചിത്രത്തിലൂടെ ബോളിവുഡില്‍ നിന്നുവരെ ദുല്‍ഖറിനെ തേടി പ്രശംസകള്‍ വന്നു. അതോടെ തമിഴില്‍ കാലുറപ്പിച്ച ദുല്‍ഖറിനെ തേട് പുതിയ അവസരങ്ങള്‍ വരികയാണ്.

ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക മോട്ടുവാണി
വായ് മൂടി പേസുവോം, ഓ കാതല്‍ കണ്‍മണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴകത്തേക്ക് പോകുന്നതാണ് പുതിയ വാര്‍ത്ത

ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക മോട്ടുവാണി
ഹാരിഷ് ശങ്കറും ഹാരിഷ് നാരായണിനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുന്നത്.

ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക മോട്ടുവാണി
തമിഴകത്തെ ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സികണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി കാണാന്‍ കാത്തിരിയ്ക്കുകയാണ് തമിഴകം

ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക മോട്ടുവാണി
അരണ്‍മനൈ എന്ന ചിത്രം നിര്‍മിച്ച വിഷന്‍ ഐ മീഡിയയാണ് ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മിയ്ക്കുന്നത്.

ദുല്‍ഖറിന്റെ നായികയായി ക്യൂട്ട് ഗ്ലാമര്‍ താരം ഹന്‍സിക മോട്ടുവാണി
ഈ വര്‍ഷം ഈ ഒരു ചിത്രം മാത്രമേ ദുല്‍ഖര്‍ തമിഴില്‍ ചെയ്യുന്നുള്ളൂ എന്നാണ് വിവരം. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. സമീര്‍ താഹിറിന്റെ കലിയാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. രജീവ് രവി ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ അമല്‍ നീരദ്, സത്യന്‍ അന്തിക്കാട്, സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ എന്നിവരുടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്


Click it and Unblock the Notifications