»   » ദയവു ചെയ്ത ആ രഹസ്യം വിജയ് യോട് ചോദിക്കൂ; മാധ്യമപ്രവര്‍ത്തകരോട് ഹന്‍സിക

ദയവു ചെയ്ത ആ രഹസ്യം വിജയ് യോട് ചോദിക്കൂ; മാധ്യമപ്രവര്‍ത്തകരോട് ഹന്‍സിക

Posted By:
Subscribe to Filmibeat Malayalam

വേലായുധം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച സന്തോഷത്തിലാണ് ഹന്‍സിക മോട്ടുവാണി. പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹന്‍സിക ഒരു റിക്വസ്റ്റ് മുന്നോട്ട് വച്ചു. ഒരു ചോദ്യം നിങ്ങള്‍ വിജയ് യോട് ചോദിക്കണം. മറ്റൊന്നുമല്ല, ഈ സൗന്ദര്യം നിലനിര്‍ത്തുന്നത് എങ്ങിനെയാണെന്ന്.

vijay-hansika

വിജയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ദിവസം കൂടുന്തോറും വിജയ് കൂടുതല്‍ സുന്ദരനായി വരുന്നതുപോലെ തോന്നുന്നു. എന്താണ് ഇതിന്റെ രഹസ്യമെന്ന് എനിക്കറിയില്ല. ദയവു ചെയ്ത് ഇനി വിജയ് യെ അഭിമുഖം ചെയ്യുമ്പോള്‍ നിങ്ങളാരെങ്കിലും ഈ രഹസ്യം വിജയ് യോട് ചോദിക്കണം- എന്നാണ് ഹന്‍സികയുടെ റിക്വസ്റ്റ്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലറായ പുലിയില്‍ ശ്രീദേവിയുടെ മകളായിട്ടാണ് ഹന്‍സിക എത്തുന്നത്. വേലായുധത്തില്‍ ഹന്‍സികയ്‌ക്കൊപ്പം നായിക പദവി പങ്കിട്ടത് ജെനീലിയയായിരുന്നെങ്കില്‍ പുലിയില്‍ ശ്രുതി ഹസനാണ് മറ്റൊരു നായിക

English summary
Hansika, who has paired opposite Vijay for the second time in Puli after the lackluster Velayadhuam, has requested the journalist who interviewed her to ask an interesting question to Vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam