ഹന്‍സികയുടെ ന്യൂ ഇയര്‍ തീരുമാനം?

By Aswathi

പുതുവത്സരമാണ്. ഓരോരുത്തരും ന്യൂ ഇയര്‍ പ്രതിജ്ഞകളെല്ലാം കൃത്യമായി എടുത്തു കാണുമല്ലോ. സിനിമാ താരങ്ങളോട് ചോദിച്ചാല്‍ എന്തെങ്കിലുമൊക്കെ അവര്‍ക്കും പറയാനുണ്ടാകും. നല്ല സിനിമകള്‍ ചെയ്യണം എന്നായിരിക്കും മിക്കവരുടെയും ന്യൂ ഇയര്‍ തീരുമാനങ്ങള്‍.

എന്നാല്‍ നടി ഹന്‍സികയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ല. തനിക്കീ ന്യൂ ഇയര്‍ പ്രതിജ്ഞയിലൊന്നും വിശ്വാസമില്ലെന്നാണ് ഹന്‍സിക പറയുന്നത്. അതിന് ഹന്‍സികയ്ക്ക് വ്യക്തമായ ന്യായീകരണങ്ങളുമുണ്ട്. എന്തെന്നാല്‍, തനിക്കിപ്പോള്‍ എന്തെങ്കിലും മാറ്റണം, മാറണം എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ താന്‍ മാറും. അതിന് വേണ്ടി ഒരു വര്‍ഷം വരെ കാത്തിരിക്കാനൊന്നും പറ്റില്ലത്രെ.

hansika

2014 എന്നെ സംബന്ധിച്ച് നല്ല വര്‍ഷമായിരുന്നു. ഒത്തിരി നല്ല തമിഴ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. അതില്‍ 'അരണ്‍മനൈ' എന്ന ചിത്രം മികച്ച വിജയം നേടി. പിന്നെ എല്ലാ ആഘോഷങ്ങളിലും എനിക്ക് സിനിമകള്‍ ഉണ്ടായിരുന്നു. അത് കൂടുതല്‍ പ്രോത്സാഹനം നല്‍കി. 2015 ഒരു പോസിറ്റീവ് നോട്‌സോടെ തുടങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത്- ഹന്‍സിക പറഞ്ഞു.

2015 ലും ഹന്‍സികയ്ക്ക് നല്ല ഒത്തിരി ചിത്രങ്ങളുണ്ട്. ഇപ്പോള്‍ 'റോമിയോ ജൂലിയറ്റ്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ജയം രവിയാണ് നായകന്‍. അത് കഴിഞ്ഞാല്‍ ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രം. അതില്‍ ശ്രീദേവിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X